കേരളത്തില്‍ സികെപി തുടരും
തിരുവനന്തപുരം: കേരളത്തിലെ ബിജെപി നേതൃത്വത്തില്‍ മാറ്റമുണ്ടാകില്ലെന്നുറപ്പായി. കഴിഞ്ഞ ഏതാനും നാളുകളായി കേരളത്തിലെ ബിജെപി നേതൃമാറ്റത്തെക്കുറിച്ച് ശക്തമായ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു.
എന്നാല്‍ കേരളത്തില്‍ ബിജെപി സി.കെ. പത്മനാഭന്റെ നേതൃത്വത്തില്‍ മുന്നോട്ട് പോകട്ടെയെന്നാണ് കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നത്. കേരളത്തില്‍ ബിജെപി നേതൃമാറ്റം ആവശ്യമില്ലെന്ന് സപ്തംബര്‍ രണ്ട് തിങ്കളാഴ്ച മീറ്റ് ദി പ്രസ്സില്‍ ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു വ്യക്തമാക്കിക്കഴിഞ്ഞു. ബിജെപി കേരളാ നേതൃത്വത്തില്‍ ഒരു മാറ്റവും വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇപ്പോഴത്തെ നേതൃത്വം അവരുടെ കാലാവധി പൂര്‍ത്തിയാക്കും. - വെങ്കയ്യ കൂട്ടിച്ചേര്‍ത്തു.
ബിജെപി എല്ലാ സംസ്ഥാനങ്ങളിലെയും നേതൃത്വത്തില്‍ കാതലായ അഴിച്ചുപണികള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇക്കൂട്ടത്തില്‍ നിന്ന് കേരളത്തിനെ ഒഴിവാക്കിയത് ദേശീയ നേതൃത്വത്തിന് സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭനിലുള്ള വിശ്വാസ്യതയാണ് സൂചിപ്പിക്കുന്നതെന്ന് കരുതുന്നു.












Click it and Unblock the Notifications