ചലച്ചിത്ര മ്യൂസിയം സ്ഥാപിക്കുന്നു
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി തിരുവനന്തപുരത്ത് ചലച്ചിത്ര മ്യൂസിയം സ്ഥാപിക്കുന്നു.
സപ്തംബറില്‍ മ്യൂസിയം ഉദ്ഘാടനം ചെയ്യും. കവടിയാറില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ചലച്ചിത്ര അക്കാദമിയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്റെ ഒന്നാം നിലയിലാണ് മ്യൂസിയം തത്കാലം തുടങ്ങുന്നത്.
അക്കാദമി ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തന്റെ കൈയിലുള്ള ആരിഫ്ലക്സ് ക്യാമറ മ്യൂസിയത്തിന് സംഭാവന നല്‍കും.
ക്യാമറ, പോസ്ററുകള്‍, വേഷവിധാനങ്ങള്‍, ഫോട്ടോഗ്രാഫുകള്‍, ഗ്രാമഫോണ്‍ റെക്കോഡുകള്‍, കാസറ്റുകള്‍ തുടങ്ങി സിനിമയുടെ പഴമയിലേക്ക് എത്തിനോക്കുന്ന വിവിധങ്ങളായ വസ്തുക്കള്‍ മ്യൂസിയത്തിലുണ്ടാവും.












Click it and Unblock the Notifications