കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജരേഖ: നാല് പേരെ കൂടി ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വ്യാജരേഖക്കേസില്‍ ശോഭനാ ജോര്‍ജിന്റെ വീട്ടിലെ പാചകക്കാരനുള്‍പ്പടെ നാല് പേരെ സപ്തംബര്‍ ഒന്ന് ഞായറാഴ്ച ചോദ്യം ചെയ്തു.

ചെങ്ങന്നൂര്‍ ടി ബിയില്‍ വെച്ച് ഡി വൈ എസ് പി കുറുപ്പിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് നാല് പേരെയും ചോദ്യം ചെയ്തത്.

ശോഭനാ ജോര്‍ജിന്റെ വീട്ടിലെ പാചകക്കാരന്‍ സാം കാലുമാടിയെ വീട്ടില്‍ പൊലീസിനെ വിട്ട് വിളിപ്പിക്കുകയായിരുന്നു. സാമിനെ കൂടാതെ ജോണ്‍ തോമസ്, സുജന്‍ ഐക്കര, ഒരു അഭിഭാഷകന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്.

അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് സംഘം സപ്തംബര്‍ ഒന്ന് തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ഇതുവരെ ലഭിച്ച തെളിവുകള്‍ വിശകലനം ചെയ്ത ശേഷം അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തെ പറ്റി യോഗം ചര്‍ച്ച ചെയ്യും. കാര്യമായ തെളിവുകളില്ലാത്തതു മൂലം അന്വേഷണം ഇഴയുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X