Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഎസിന്റെ ഫോര്‍മുല തെറ്റ്: കടവൂര്‍

തൃത്താല: വൈദ്യുതി നിരക്ക് വര്‍ധന ഒഴിവാക്കാന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ തെറ്റാണെന്ന് വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍. ആയുര്‍വേദ ചികിത്സയില്‍ കഴിയുന്ന മന്ത്രി തൃത്താല മേഴത്തൂര്‍ വൈദ്യമഠത്തില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പ്രതിദിനം 30 ലക്ഷം യൂണിറ്റ് മതിയെന്നാണ് വിഎസ് പറയുന്നത്. എന്നാല്‍ വൈദ്യുതി ബോര്‍ഡിന്റെ കണക്കുപ്രകാരം പ്രതിദിനം 70 ലക്ഷം യൂണിറ്റ് കേരളത്തിന് ആവശ്യമുണ്ട്. - കടവൂര്‍ പറഞ്ഞു.

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ 82 കോടി കൂടി കണ്ടെത്തേണ്ടതുണ്ട്. പ്രതിസന്ധി പരിഹരിക്കാന്‍ വില കൂടിയ താപവൈദ്യുതി വാങ്ങേണ്ടെന്ന വിഎസിന്റെ അഭിപ്രായം നടപ്പാക്കിയാല്‍ കേരളം ഇരുട്ടില്‍ കഴിയേണ്ടിവരും. - കടവൂര്‍ പറഞ്ഞു.

വിഎസിന്റെ നിര്‍ദേശങ്ങള്‍ യാഥാര്‍ത്ഥ്യത്തിന് നിരക്കുന്നതാണെങ്കില്‍ അംഗീകരിക്കാന്‍ തനിക്ക് സന്തോഷമേയുള്ളൂ. വൈദ്യുതി നിരക്ക് വര്‍ധന സമ്മര്‍ദ്ദത്തിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കുന്ന പ്രശ്നമില്ല. അതേ സമയം ആവശ്യമാണെന്ന് തോന്നുന്ന പക്ഷം അക്കാര്യം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+