നിരക്ക് വര്‍ധന വെല്ലുവിളി: കരുണാകരന്‍
തിരുവനന്തപുരം: ജനങ്ങളെ കഷ്ടത്തിലാക്കുന്ന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുമ്പോള്‍ നിശബ്ദമായി നോക്കിയിരിക്കാനാവില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍.
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. നിരക്ക് വര്‍ധനവ് സംബന്ധിച്ച് പാര്‍ട്ടിയുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ല. നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിക്കും മുമ്പ് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വിടാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.
സപ്തംബര്‍ രണ്ട് തിങ്കളാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചതിനെ കുറിച്ച് മന്ത്രിമാര്‍ വ്യത്യസ്ത അഭിപ്രായം പറയുന്നത് മന്ത്രിമാര്‍ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടതിന്റെ സൂചനയാണ്.
എന്തിനിങ്ങനെയൊരു ഭരണമെന്ന് ചോദ്യമുയര്‍ന്നാല്‍ ഉത്തരം പറയേണ്ട ബാധ്യ തനിക്കുമുണ്ട്. ജനങ്ങളെ ഇതുപോലെ ബുദ്ധിമുട്ടിച്ച് മുന്നോട്ടുപോവാന്‍ തന്നെയാണ് സര്‍ക്കാരിന്റെ നീക്കമെങ്കില്‍ എന്തുചെയ്യണമെന്നതിനെ കുറിച്ച് തീരുമാനമെടുക്കും- കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications