മൂവാറ്റുപുഴയില്‍ കല്ലേറും ലാത്തിച്ചാര്‍ജും
മൂവാറ്റുപുഴ: വൈദ്യുതി ചാര്‍ജ് വര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ മൂവാറ്റുപുഴയില്‍ നടത്തിയ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി.
ലാത്തിച്ചാര്‍ജില്‍ നാല് സി പി ഐ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ ഒരു വഴിയാത്രക്കാരനും പൊലീസുകാരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സപ്തംബര്‍ ഒന്ന് ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെ നടന്ന പ്രകടനം കല്ലേറിലും ലാത്തിച്ചാര്‍ജിലും കലാശിക്കുകയായിരുന്നു. പ്രകടനക്കാര്‍ക്ക് പിന്നിലും വശങ്ങളിലുമായി പൊലീസുകാരുണ്ടായിരുന്നു. ഒരു കെ എസ് ആര്‍ ടി സി ബസിനു നേരെ കല്ലേറ് നടത്തിയപ്പോള്‍ പൊലീസുകാരിലൊരാള്‍ തടയാന്‍ ശ്രമിച്ചു. തുടര്‍ന്ന് പ്രകടനക്കാര്‍ അക്രമാസക്തരായപ്പോള്‍ പൊലീസ് ലാത്തിവീശി.
ലാത്തിച്ചാര്‍ജിനു ശേഷം പ്രകടനക്കാര്‍ റോഡില്‍ കുത്തിയിരുന്നു. ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.












Click it and Unblock the Notifications