കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോളിസി അടയ്ക്കുന്നതിന് പുതിയ സംവിധാനം

  • By Staff
Google Oneindia Malayalam News

തൃശൂര്‍: എല്‍ ഐ സി പോളിസിയില്‍ പണമടക്കുന്നതിനും പോളിസിയെ സംബന്ധിച്ച വിവരമറിയുന്നതിനും എറണാകുളം ഡിവിഷനിലെ വരിക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനം തുടങ്ങി.

എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ എല്‍ ഐ സി ഉപഭോക്താക്കള്‍ക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുത്താനാവുക. പുതിയ കമ്പ്യൂട്ടര്‍ ശൃംഖലാ സംവിധാനത്തിലൂടെ ഈ മൂന്ന് ജില്ലകളിലെയും 25 ബ്രാഞ്ചുകളെ ബന്ധിപ്പിച്ചിരിക്കും.

എല്‍ ഐസി പോളിസിയെടുത്തവര്‍ക്ക് ഈ 25 ബ്രാഞ്ചുകളിലേതിലും പ്രീമിയം അടക്കാവുന്നതാണ്. പോളിസി സംബന്ധിച്ച വിവരങ്ങളറിയുകയും ചെയ്യാം.

പുതിയ സംവിധാനം നിലവില്‍ വന്നതോടെ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ ബന്ധിപ്പിച്ചിരിക്കുന്ന രാജ്യത്തെ 2,048 ബ്രാഞ്ചുകളിലേതിലും എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലെ എല്‍ ഐ സി ഉപഭോക്താക്കള്‍ക്ക് പ്രീമിയം അടക്കാം.

തൃശൂര്‍, പാലക്കാട് ബ്രാഞ്ചുകളില്‍ എല്‍ ഐസി പോളിസികളും സ്കീമുകളും സംബന്ധിച്ച വിവരമറിയുന്നതിന് ബൂത്തുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബൂത്തുകളിലെ പെട്ടികളില്‍ പ്രീമിയം തുക ചെക്കോ ഡിഡിയോ ആയി നിക്ഷേപിക്കാവുന്ന സംവിധാനവും ഒരുങ്ങിയിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X