വായ്പ നല്‍കാമെന്ന് പരസ്യം നല്‍കി തട്ടിപ്പ്
കോട്ടയം: വായ്പ നല്‍കാമെന്ന് പത്രത്തില്‍ പരസ്യം നല്‍കി ആളുകളെ കബളിപ്പിക്കുന്ന ഒരു സംഘം തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു.
ഒരു പ്രമുഖ പത്രത്തില്‍ തുഛമായ പലിശയ്ക്ക് പണം വായ്പയായി കൊടുക്കുന്നുവെന്ന് പരസ്യം നല്‍കിയ ഈ സംഘം പലരെയും വെട്ടില്‍ വീഴ്ത്തുന്നുണ്ട്.
നിസ്സാരമായ പലിശ മാത്രം വാങ്ങി ലക്ഷങ്ങള്‍ വായ്പയായി നല്‍കുന്നുവെന്ന പരസ്യം കണ്ട് പ്രലോഭിതരാവുന്നവരെ സമര്‍ഥമായി വഞ്ചിക്കുകയാണ് ഈ സംഘം ചെയ്യുന്നത്. പരസ്യം കണ്ട് ചെല്ലുന്നവരില്‍ നിന്ന് സംഘം മുദ്രപത്രത്തിനെന്ന് പറഞ്ഞ് അയ്യായിരം രൂപ വാങ്ങുന്നു. ഒരു ലക്ഷം രൂപ നല്‍കാന്‍ അയ്യായിരം രൂപയുടെ മുദ്രപത്രം വേണമത്രെ.
മുദ്രപത്രത്തിനെന്ന് പറഞ്ഞ് വാങ്ങുന്ന പണം സംഘം കൈവശപ്പെടുത്തും. വായ്പയായി നല്‍കാമെന്ന് പറഞ്ഞ പണം ഒട്ടുനല്‍കുകയുമില്ല. ഒട്ടേറെ പേര്‍ ഇതിനകം ഇവരുടെ തട്ടിപ്പിനിരയായി കഴിഞ്ഞു.












Click it and Unblock the Notifications