Get Updates
Get notified of breaking news, exclusive insights, and must-see stories!

ജയില്‍ നിറക്കല്‍ സമരം തുടങ്ങി

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് സി പി എം നടത്തുന്ന ജയില്‍ നിറക്കല്‍ സമരം സപ്തംബര്‍ രണ്ട് തിങ്കളാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടങ്ങി.

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും കളക്ടറേറ്റുകളും താലൂക്ക് ഓഫീസുകളും സി പി എം പ്രവര്‍ത്തകര്‍ ഉപരോധിച്ചു. മിക്ക സ്ഥലത്തും ഉച്ചവരെ ഉപരോധം നടത്തിയവെര അറസ്റ് ചെയ്തിട്ടില്ല.

തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിന് മുന്നില്‍ നടന്ന ഉപരോധം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, എം. എ. ബേബി എന്നിവര്‍ ഉപരോധത്തില്‍ പങ്കെടുത്തു.

കൊല്ലത്ത് ജില്ലാ കളക്ടേറ്റ് ഉപരോധിച്ച 160 ഓളം പേരെ പൊലീസ് അറസ്റ് ചെയ്തു. അറസ്റിലായവരില്‍ മുന്‍ എം എല്‍ എ മേഴ്സിക്കുട്ടിയമ്മയും ഉള്‍പ്പെടുന്നു.

എറണാകുളത്ത് കളക്ടറേറ്റ് ഉപരോധം സി പി എം നേതാവ് ടി. കെ. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ കളക്ടറേറ്റ് ഉപരോധം മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരും കണ്ണൂരില്‍ കളക്ടറേറ്റ് ഉപരോധം സി പി എം സെക്രട്ടറിയേറ്റ് അംഗം ഇ. പി. ജയരാജനും ഉദ്ഘാടനം ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+