ബിജെപി പ്രാദേശിക പാര്‍ട്ടി സഖ്യമുണ്ടാക്കും
തിരുവനന്തപുരം: ബി ജെ പി സംസ്ഥാന ഘടകം ദേശീയ വീക്ഷണമുള്ള പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുമെന്ന് പാര്‍ട്ടി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വെങ്കയ്യ നായിഡു.
പ്രാദേശിക പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കുന്നതു സംബന്ധിച്ച് പാര്‍ട്ടി സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വൈകാതെ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവരും.
യു ഡി എഫ് സര്‍ക്കാരിന് ബി ജെ പി ആവശ്യത്തിലേറെ സമയം നല്‍കിക്കഴിഞ്ഞു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ സമരപരിപാടികളുമായി പാര്‍ട്ടി മുന്നോട്ടുപോവും.
കേരള ഘടകത്തിന്റെ നേതൃത്വത്തെ മാറ്റാനുള്ള നീക്കമൊന്നുമില്ലെന്ന് ഒരു ചോദ്യത്തിന് മറുപടിയായി നായിഡു പറഞ്ഞു.












Click it and Unblock the Notifications