ഹംറിയാ ഫ്രീ സോണ്‍ ഇന്ത്യയ്ക്ക് മാതൃക
കൊച്ചി: ഇന്ത്യയിലെയും ഷാര്‍ജയിലെയും കമ്പനികള്‍ ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് ഷാര്‍ജയിലെ ഹംറിയാ ഫ്രീ സോണ്‍ ഡയറക്ടര്‍ ജനറല്‍ റഷീദ് അല്‍ ലീം പറഞ്ഞു.
ആഗോളവല്‍ക്കരണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താതെ പ്രാദേശികമായി ഒതുങ്ങിക്കൂടുന്ന കമ്പനികള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ലെന്ന് ലീം ചൂണ്ടിക്കാട്ടി.
ഹംറിയാ ഫ്രീ സോണ്‍ ഇന്ത്യയ്ക്ക് ഒരു മാതൃകയാണ്. അനുവദിക്കുന്ന സ്ഥലത്തിന്റെ 100 ശതമാനം ഉടമസ്ഥതയും കമ്പനികള്‍ക്കാണ്. നികുതിയില്ല. ഭംഗിയായി ബിസിനസ് നടക്കുന്നതിനുള്ള അന്തരീക്ഷമാണ് ഞങ്ങളൊരുക്കുന്നത്.
41 രാജ്യങ്ങളില്‍ നിന്നുള്ള 230 കമ്പനികളാണ് ഹംറിയാ ഫ്രീ സോണിലുള്ളത്. കേരളത്തില്‍ നിന്നുള്ള കമ്പനികളും ഫ്രീ സോണിലുണ്ട്.
ഫ്രീ സോണിലെ 55 ശതമാനം ജീവനക്കാരും മലയാളികളാണ്. മലയാളി ജീവനക്കാര്‍ മിടുക്കരാണ്- ലീം പറഞ്ഞു. ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയതായിരുന്നു ലീം.












Click it and Unblock the Notifications