Get Updates
Get notified of breaking news, exclusive insights, and must-see stories!

കൃഷ്ണ സോണിയയുടെ അടിമ: ജയ

ചെന്നൈ: കര്‍ണ്ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണ സോണിയാഗാന്ധിയുടെ വിശ്വസ്തനായ അടിമയാണെന്ന് ജയലളിത. ജയലളിത കര്‍ണ്ണാടകക്കാരിയാണെന്ന കൃഷ്ണയുടെ പ്രസ്താവനയോട് സപ്തംബര്‍ മൂന്ന് ചൊവാഴ്ച പ്രതികരിക്കുകയായിരുന്നു ജയലളിത.

വിശ്വസ്തനായ അടിമയെന്ന നിലയ്ക്കാണ് കൃഷ്ണ ചിന്തിക്കുകപോലും ചെയ്യാതെ തനിക്കെതിരെ ആക്രമണം അഴിച്ചുവിടുന്നത്. കൃഷ്ണയുടെ സര്‍വാധിപത്യത്തിന്റെ രാഷ്ട്രീയമായ സാധുത ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. എനിക്കെതിരെ നിസ്സാരമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയില്ലെങ്കില്‍ കൃഷ്ണയ്ക്ക് ഹൈക്കമാന്റിന്റെ രോഷം ഏറ്റുവാങ്ങണ്ടിവരും. ഒരു പക്ഷെ വിലപേശലില്‍ മുഖ്യമന്ത്രിസ്ഥാനം പോലും വിട്ടൊഴിയേണ്ടിവരും. അദ്ദേഹത്തിന്റെ കഷ്ടസ്ഥിതി എനിക്കറിയാം. - ജയലളിത പറഞ്ഞു.

സോണിയയ്ക്കെതിരെ താന്‍ ഉയര്‍ത്തിയ വിമര്‍ശനം ഒരു ദേശീയചര്‍ച്ചാവിഷയമാണ്. കൃഷ്ണയ്ക്കോ കോണ്‍ഗ്രസ് ഹൈക്കമാന്റിനോ അതിനെ ഒരു സ്കൂള്‍ തല ചര്‍ച്ചയാക്കി തള്ളിക്കളയാനോ മറ്റ് പ്രശ്നങ്ങളുടെ കൂട്ടത്തിലുള്ള ഒരു പ്രശ്നമാക്കി ഒഴിയാനോ കഴിയില്ല. കോണ്‍ഗ്രസ്കാര്‍ എല്ലാവരും അവരുടെ തല മണ്ണില്‍ പൂഴ്ത്തിവച്ച് ഇങ്ങിനെ ഒരു പ്രശ്നം ഇല്ലെന്ന് നടിക്കുകയാണ്. - ജയലളിത പറഞ്ഞു.

ഇന്ത്യയിലെ ജനങ്ങള്‍ ഈ പ്രശ്നത്തില്‍ തീര്‍ച്ചയായും ഒരു തീരുമാനമെടുക്കും. അവര്‍ അങ്ങിനെ ഒരു തീരുമാനമെടുത്താല്‍ കോണ്‍ഗ്രസുകാര്‍ അന്ന് ഇന്ത്യയിലെ ജനങ്ങളുടെ ഉള്ളിലിരിപ്പ്മനസ്സിലാക്കും. - സോണിയയെ വിമര്‍ശിച്ച ജയലളിതയുടെ ഉള്ളിലിരിപ്പ് തനിക്കറിയാമെന്ന കൃഷ്ണയുടെ പ്രസ്താവനയ്ക്കുള്ള മറുപടിയെന്ന നിലയ്ക്ക് ജയലളിത പറഞ്ഞു.

വീരപ്പനെ പിടിക്കാന്‍ ഒന്നിച്ചുനില്ക്കേണ്ട സമയത്ത് കൃഷ്ണ ഭ്രാന്തമായ പ്രസ്താവനകള്‍ അഴിച്ചുവിടുകയാണ്. കൃഷ്ണയുടെ ഭാഗത്തുനിന്നുള്ള ഇത്തരം പ്രസ്താവനകള്‍ നിര്‍ഭാഗ്യകരമാണ്. രാജ്കുമാറിനെ മോചിപ്പിക്കാന്‍ കര്‍ണ്ണാടകം 30 കോടി നല്കിയെന്ന് പറഞ്ഞത് സംയുക്ത ദൗത്യസേനയില്‍ നിന്നുള്ള വ ിവരമനുസരിച്ചാണ്. അല്ലാതെ താന്‍ കെട്ടിച്ചമച്ചതല്ല. തമിഴ്നാട് പൊലീസ് ഏതായാലും ഗൗരവമായി വീരപ്പനെ പിടികൂടാനുള്ള ദൗത്യവുമായി മുന്നോട്ട് പോകുമെന്നും ജയലളിത പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+