നാഗപ്പയുടെ കുടുംബം ജയലളിതയെ കാണും
ചെന്നൈ: വീരപ്പന്‍ തട്ടിക്കൊണ്ടുപോയ മുന്‍ കര്‍ണാടക മന്ത്രി എച്ച്. നാഗപ്പയുടെ കുടുംബം തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തും.
നാഗപ്പയെ മോചിപ്പിക്കുന്നതിന് വീരപ്പനുമായി യാതൊരു സന്ധിസംഭാഷണവും നടത്തില്ലെന്ന് ജയലളിത വ്യക്തമാക്കിയിരുന്നു. വീരപ്പന്റെ അടുത്തേക്ക് ദൂതനെ അയക്കുന്നത് സംബന്ധിച്ച് കര്‍ണാടകയും വ്യക്തമായ തീരുമാനമെടുത്തിട്ടില്ല. ഈ സാഹചര്യത്തില്‍ നാഗപ്പയുടെ മോചനം അനിശ്ചിതമായി നീണ്ടുപോവുമെന്നാണ് കരുതേണ്ടത്.
നാഗപ്പ പ്രമേഹരോഗിയാണെന്നും മരുന്ന് കഴിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തെ പറ്റി ഉത്കണ്ഠയുണ്ടെന്നും നാഗപ്പയുടെ ഭാര്യ പരിമള പറഞ്ഞു.
ജയലളിതയെ കാണുന്നതിനായി ചെന്നൈയിലേക്ക് തിരിക്കാനിരിക്കുകായണ് പരിമളയും മക്കളും.
അതേ സമയം നാഗപ്പയെ മോചിപ്പിക്കുന്നതിനായി സംയുക്ത ദൗത്യ സേന തിരച്ചില്‍ തുടരുകയാണ്. നാഗപ്പയുടെ ജീവന് ഭീഷണിയാവുമെന്നതിനാല്‍ ദൗത്യ സേന തിരച്ചില്‍ നിര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ അധികൃതര്‍ നിഷേധിച്ചു.












Click it and Unblock the Notifications