കൊയിലാണ്ടിയില്‍ സത്യസായി കമ്പ്യൂട്ടര്‍ അക്കാദമി
കോഴിക്കോട്: കൊയിലാണ്ടിയിലെ ശ്രീശൈലത്തില്‍ സത്യസായിബാബ രാജ്യാന്തര കമ്പ്യൂട്ടര്‍ അക്കാദമി തുടങ്ങുന്നു.
പുട്ടപര്‍ത്തിയിലെ സത്യസായി രാജ്യാന്തര കമ്പ്യൂട്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാതൃകയിലാണ് ശ്രീശൈലത്തില്‍ കമ്പ്യൂട്ടര്‍ അക്കാദമി തുടങ്ങുന്നത്.
സത്യസായി സേവനാ ട്രസ്റിന്റെയും സത്യസായി സേവാ ഓര്‍ഗനൈസേഷന്റെയും സംയുക്തയോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ബാബയായിരിക്കും അക്കാദമിക്ക് തറക്കല്ലിടുന്നത്.
ശ്രീശൈലത്തിലെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമാക്കും. മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തെ കുറിച്ച് ഗവേഷണം നടത്തുന്ന കേന്ദ്രവും ശ്രീശൈലത്തില്‍ സ്ഥാപിക്കും.












Click it and Unblock the Notifications