വൈദ്യുതി നിരക്ക്: മന്ത്രിസഭായോഗം ചൊവാഴ്ച
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ നിരക്കില്‍ ഇളവ് വരുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സപ്തംബര്‍ നാല് ബുധനാഴ്ച മന്ത്രിസഭായോഗം ചേരും.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്കുള്ള നിരക്കില്‍ കുറവ് വരുത്തുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് യോഗത്തില്‍ ചര്‍ച്ച ചെയ്യപ്പെടുക.
പ്രശ്നത്തിന് യോഗത്തില്‍ പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ സപ്തംബര്‍ 12ന് നടക്കുന്ന യു ഡി എഫ് ഉന്നതാധികാര സമിതി യോഗത്തിന്റെ പരിഗണനയ്ക്കു വിടും.
വൈദ്യുതി നിരക്കില്‍ ഇളവ് വരുത്തുകയാണെങ്കില്‍ മറ്റ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നാണ് വൈദ്യുതി ബോര്‍ഡ് അധികൃതരുടെ നിലപാട്. പവര്‍കട്ടിന്റെയും ലോഡ്ഷെഡിംഗിന്റെയും ദൈര്‍ഘ്യം ഒന്നോ രണ്ടോ മണിക്കൂറോ ആയി കൂട്ടണമെന്നതാണ് ഒരു നിര്‍ദേശം.












Click it and Unblock the Notifications