ചേകന്നൂര്‍ കേസ്: സത്യാഗ്രഹം നടത്തും
തിരുവനന്തപുരം: ചേകന്നൂര്‍ മൗലവി തിരോധാന കേസിലെ പ്രതികളെ ഉടന്‍ പിടികൂടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ചേകന്നൂര്‍ മൗലവി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സപ്തംബര്‍ നാല് ചൊവാഴ്ച രാജ്ഭവന് മുന്നില്‍ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിരാഹാര സത്യാഗ്രഹം നടത്തും. വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളും മൗലവിയുടെ ബന്ധുക്കളും സത്യാഗ്രഹത്തില്‍ പങ്കെടുക്കും.
ചേകന്നൂരിന്റെ തിരോധാനം ഒരു മതനേതാവിന്റെ വധം എന്നതിനുമപ്പുറം അഭിപ്രായ പ്രകടനസ്വാതന്ത്യ്രത്തിനു നേരെയുള്ള അക്രമമായും മാനുഷിക പ്രശ്നമായുമാണ് ആക്ഷന്‍ കൗണ്‍സില്‍ കാണുന്നതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ യു. കലാനാഥന്‍ പറഞ്ഞു.












Click it and Unblock the Notifications