Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടനാട്ടില്‍ കൊഞ്ചും കരിമീനും സുലഭം

ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളില്‍ ചെറുമീനുകളുടെ ചാകരക്കാലം. പാടം വറ്റിച്ച് നിലമൊരുക്കുന്ന കാലമായതിനാല്‍ ചെറുമീനുകളുടെ ചാകരക്കൊയ്ത്തില്‍ കര്‍ഷകര്‍ക്കും മീന്‍ പിടിത്തക്കാര്‍ക്കും സന്തോഷം.

വയമ്പ്, വട്ടക്കാളി, പള്ളത്തി, പരല്‍ തുടങ്ങിയ ചെറുമത്സ്യങ്ങളും കൊഞ്ച്, കരിമീന്‍, വാള, വരാല്‍, കുറുവ, ചേറുമീന്‍ എന്നിവയാണ് പ്രധാനമായും ലഭിക്കുന്നത്. മടവല ഉപയോഗിച്ചാണ് വലക്കാര്‍ ചെറുമത്സ്യങ്ങളെ പിടിക്കുന്നത്. പാടശേഖരസമിതികളില്‍ നിന്നും പാടങ്ങള്‍ ലേലത്തിനെടുത്താണ് വലക്കാര്‍ മീന്‍ പിടിക്കുന്നത്.

മത്സ്യങ്ങള്‍ അധികവും തിരുവല്ല, ചങ്ങനാശേരി മാര്‍ക്കറ്റുകളിലേക്കാണ് പോകുന്നത്. കുട്ടനാട്ടിലെ കള്ളുഷാപ്പുകളിലും റസ്റോറന്റുകളിലും വറുത്ത കുട്ടനാടന്‍ മത്സ്യങ്ങള്‍ സുലഭമായി ലഭിക്കുന്നു. ചെറുമത്സ്യങ്ങള്‍ ഉപ്പുചേര്‍ക്കാതെ ഉണക്കിയെടുക്കുന്നു.

വലിയ പച്ചമത്സ്യങ്ങള്‍ക്ക് കിലോവിന് കരിമീന്‍-75 രൂപ, വലിയ കൊഞ്ചിന് 300 രൂപ, വരാലിന്- 80 രൂപ, എന്നിങ്ങനെയാണ് വില. ഉണക്കമീന്‍ പാട്ടക്കണക്കിനാണ് വില്ക്കുന്നത്. പാട്ടയ്ക്ക് 80 രൂപ മുതല്‍ 100 രൂപ വരെ. കുട്ടനാടന്‍ മത്സ്യങ്ങള്‍ തേടിവരുന്നവരുടെ തിരക്കാണ് ആലപ്പുഴ-ചങ്ങനാശേരി മാര്‍ക്കറ്റുകളില്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+