ജനങ്ങള്‍ മന്ത്രിമാരെ കൈയേറ്റം ചെയ്യും
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിച്ചില്ലെങ്കില്‍ ജനങ്ങള്‍ മന്ത്രിമാരെ കൈയേറ്റം ചെയ്യുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് സി. കെ. പത്മനാഭന്‍.
സപ്തംബര്‍ ആറ് തൊട്ട് ഒരാഴ്ച സെക്രട്ടറിയേറ്റും ജില്ലാ കളക്ടറേറ്റുകളും ബി ജെ പി പ്രവര്‍ത്തകര്‍ പിക്കറ്റ് ചെയ്യും. സപ്തംബര്‍ മൂന്ന് ചൊവാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പത്മനാഭന്‍.
സമരത്തിന്റെ പേരില്‍ കെ എസ് ആര്‍ ടി സി ബസുകളും കെ എസ് ഇ ബി ഓഫീസും തകര്‍ക്കുന്നതിനെ നീതീകരിക്കാനാവില്ല. എന്നാല്‍ സമരം സമാധാനപരമായി തന്നെ മുന്നോട്ടുപോവുമെന്നത് സംശയമാണ്.
പൊലീസിനെ കൊണ്ട് സമരം അടിച്ചമര്‍ത്താനാവുമെന്ന് സര്‍ക്കാര്‍ കരുതുന്നത് വിഢിത്തമാണ്. മുഖ്യമന്ത്രി കടുംപിടുത്തം ഒഴിവാക്കി നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ തയ്യാറാവണം.
സപ്തംബര്‍ ആറിന് നടക്കുന്ന ബി ജെ പി ഹര്‍ത്താലില്‍ സര്‍ക്കാരിനോട് അമര്‍ഷമുള്ള സാധാരണ പൊലീസുകാരും സര്‍ക്കാര്‍ ജീവനക്കാരും പങ്കെടുക്കണം.
വൈദ്യുതി നിരക്ക് വിര്‍ധിപ്പിക്കാതെ കെ എസ് ഇ ബിയില്‍ പരിഷ്കരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നതാണ്. ഈ തീരുമാനം സര്‍ക്കാര്‍ നടപ്പിലാക്കണം.
കോടികള്‍ വരുന്ന കുടിശിക പിരിച്ചെടുത്തും പ്രസരണനഷ്ടവും വൈദ്യുതി മോഷണവും തടഞ്ഞും കെ എസ് ഇ ബിയുടെ നില മെച്ചപ്പെടുത്താവുന്നതാണെന്ന് ഒരു ചോദ്യത്തിന് ഉത്തരമായി പത്മനാഭന്‍ പറഞ്ഞു.












Click it and Unblock the Notifications