അറസ്റ് ചെയ്യാത്തത് ഭയം കൊണ്ട്: വിഎസ്
തിരുവനന്തപുരം: ജയില്‍ നിറയ്ക്കല്‍ സമരത്തിന്റെ ഭാഗമായി ഉപരോധസമരത്തില്‍ ഏര്‍പ്പെടുന്ന സിപിഎം പ്രവര്‍ത്തകരെ സര്‍ക്കാര്‍ അറസ്റ് ചെയ്യാത്ത് ഭയംകൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.
സപ്തംബര്‍ മൂന്ന് ചൊവാഴ്ച കൊല്ലം കച്ചേരി ഓഫീസിന് മുന്നില്‍ നടന്ന സിപിഎം ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉപരോധത്തില്‍ ഏര്‍പ്പെടുന്നവരെ അറസ്റ് ചെയ്യാതെ പൊലീസും സര്‍ക്കാരും അവരുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടുകയാണെന്നും വിഎസ് ആരോപിച്ചു. പക്ഷെ ഇതുകൊണ്ടൊന്നും സമരം തണുക്കുമെന്ന് ആരും കരുതണ്ടെന്നും വിഎസ് പറഞ്ഞു. എഡിബിയുടെ നിര്‍ദേശപ്രകാരമാണ് ഈ വൈദ്യുതി നിരക്ക് വര്‍ധനയെന്നും നിരക്ക് വര്‍ധന പിന്‍വലിക്കാതെ ആരും സമരത്തില്‍ നിന്നും പിന്തിരിയുന്ന പ്രശ്നമില്ലെന്നും വിഎസ് പറഞ്ഞു.












Click it and Unblock the Notifications