Get Updates
Get notified of breaking news, exclusive insights, and must-see stories!

സര്‍ക്കാരിനുള്ള തിരിച്ചടിയല്ല: ആന്റണി

തിരുവനന്തപുരം: നിരക്ക് വര്‍ധന പിന്‍വലിച്ചത് സര്‍ക്കാരിനുള്ള തിരിച്ചടിയായി കാണേണ്ടെന്ന് ആന്റണി. സപ്തംബര്‍ നാല് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രതികൂല സാഹചര്യം നിലനില്ക്കുകയാണെങ്കിലും ജനങ്ങളുടെ വ്യാപകമായ എതിര്‍പ്പിനെ തുടര്‍ന്ന് നിരക്ക് വര്‍ധന മാറ്റിവയ്ക്കുകയാണ്. കൂടുതല്‍ പവര്‍ കട്ടും ലോഡ് ഷെഡിംഗും ഉണ്ടാകുമോ എന്ന ചോദ്യത്തിന് അത് പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ മുന്നില്‍ രണ്ട് മാര്‍ഗ്ഗങ്ങളേ ഉണ്ടായിരുന്നുള്ളൂ- ഒന്നുകില്‍ താപവൈദ്യുതി വാങ്ങാനുള്ള ചെലവിനായി വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുക അതല്ലെങ്കില്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തുക. ഇതില്‍ സര്‍ക്കാര്‍ ആദ്യത്തെ മാര്‍ഗ്ഗം സ്വീകരിക്കുകയായിരുന്നു. - ആന്റണി പറഞ്ഞു.

കെഎസ്ഇബി ഇപ്പോള്‍ തന്നെ 100 കോടിയുടെ നഷ്ടത്തിലാണ്. സംസ്ഥാനം കൂടുതലായി താപവൈദ്യുതി ആശ്രയിക്കേണ്ടിവരുന്നതിനാല്‍ കമ്മി 182 കോടിയായി ഉയരും. വൈദ്യുതി നിരക്കം വര്‍ധനയിലൂടെ 70 കോടി സമാഹരിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. ഇത്രയും അമിത സാമ്പത്തികബാധ്യതയും പേറി കെഎസ്ഇബിയ്ക്ക് എത്ര കാലം കൂടി മുന്നോട്ട് പോകാനാവും എന്നതാണ് സര്‍ക്കാരിന് മുന്നിലുള്ള ചോദ്യമെന്ന് ആന്റണി പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നാണ് കെഎസ്ഇബി സര്‍ക്കാരിന് മുന്നില്‍ വച്ച നിര്‍ദേശം. യുഡിഎഫ് ഉന്നതതല യോഗത്തിലും നിരക്ക് വര്‍ധന ചര്‍ച്ച ചെയ്തു. യുഡിഎഫ് ഉന്നതതല സമിതി ഇത് സംബന്ധിച്ച അന്തിമതീരുമാനമെടുക്കാന്‍ മന്ത്രിസഭായോഗത്തിനെ ചുമതലയേല്പിക്കുകയായിരുന്നു. നാല് തവണ യോഗം ചേര്‍ന്ന ശേഷമാണ് മന്ത്രിസഭ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. - ആന്റണി പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+