നിരക്ക് വര്‍ധന പുനപരിശോധിക്കും: സര്‍ക്കാര്‍
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയില്‍ നിന്ന് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇളവ് നല്കുമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. സപ്തംബര്‍ നാല് ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം ഇത് സംബന്ധിച്ച തീരുമാനമുണ്ടാകുമെന്നറിയുന്നു. രാവിലെ ചേര്‍ന്ന മന്ത്രിസഭായോഗം ഇക്കാര്യം ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണ്.
വൈദ്യുതി നിരക്ക് പുന:പരിശോധിക്കാന്‍ ബുധനാഴ്ച മന്ത്രിസഭ വീണ്ടും യോഗം ചേരുമെന്നാണ് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്ലീഡര്‍ ഹൈക്കോടതിയെ അറിയിച്ചത്. വൈദ്യുതി നിരക്കില്‍ ഇപ്പോള്‍ വരുത്തിയിരുക്കുന്ന ഭീമമായ വര്‍ധനവില്‍ നിന്ന് ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് എന്തെങ്കിലും ആശ്വാസം നല്കണമെന്ന സമ്മര്‍ദ്ദം എല്ലാ ഭാഗത്തുനിന്നും ശക്തമായതിരിക്കുകയാണ്.
യുഡിഎഫ് ഘടകകക്ഷികള്‍ തന്നെ ഭീമമായ വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ എതിര്‍പ്പ് രഹസ്യമായി പ്രകടിപ്പിക്കുന്നുണ്ട്. കോണ്‍ഗ്രസില്‍ തന്നെ ഐ ഗ്രൂപ്പ് നിരക്ക് വര്‍ധനവിനെ ശക്തമായി എതിര്‍ക്കുന്നു. യൂത്ത് കോണ്‍ഗ്രസിലും ഒരു വിഭാഗം നിരക്ക് വര്‍ധിപ്പിച്ചതില്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് ഇളവ് നല്കുന്നതിനുള്ള വിവിധ നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ മുമ്പിലുണ്ട്. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇക്കാര്യം യുഡിഎഫ്യോഗത്തിന്റെ പരിഗണനയ്ക്ക് വിടുമെന്നറിയുന്നു.
അതേ സമയം വ്യാവസായിക ഉപഭോക്താക്കള്‍ക്കുള്ള നിരക്കു വര്‍ധനയില്‍ മാറ്റം വരുത്താനിടയില്ല. വൈദ്യുതി ബോര്‍ഡിനെ കരകയറ്റാന്‍ വ്യാവസായിക മേഖലയില്‍ പവര്‍കട്ട് ഉള്‍പ്പെടെയുള്ള മാര്‍ഗ്ഗങ്ങള്‍ ആരായുന്നുണ്ട്.












Click it and Unblock the Notifications