തീവണ്ടിയില്‍ ഇളനീര്‍ വില്ക്കും
ദില്ലി: തീവണ്ടിയില്‍ കരിക്കിന്‍ വെള്ളം വില്ക്കാന്‍ തീരുമാനിച്ചു. കേന്ദ്ര കൃഷിമന്ത്രി അജിത് സിംഗാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
തേങ്ങയുടെ വില്പന കൂട്ടാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നും കൃഷിമന്ത്രി അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് കൃഷിമന്ത്രി കേന്ദ്ര റെയില്‍വേ മന്ത്രി നിതീഷ്കുമാറിന് കത്തയച്ചിരുന്നു. റെയില്‍വേ മന്ത്രി ഇതിന് അംഗീകാരം നല്കുകയും ചെയ്തു.
പുതിയ പരിഷ്കാരം എന്ന് മുതല്‍ ഇത് നടപ്പാക്കുമെന്ന് അറിയിച്ചിട്ടില്ല. ഇപ്പോള്‍ ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഇളനീര്‍ വില്പന തുടങ്ങിയിട്ടുണ്ട്. നാളികേര ടെക്നോളജി മിഷന്‍ നടപ്പാക്കി വരികയാണ്. കേരളത്തില്‍ തെങ്ങ് തോട്ടവിളയായി കൃഷിചെയ്യാത്തതിനാല്‍ ഉല്പാദനക്ഷമത കുറവാണ്. എന്നാല്‍ മഹാരാഷ്ട്രയില്‍ ഇത് തോട്ടവിളയായി കൃഷിചെയ്ത് തുടങ്ങിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications