കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭനയും അനില്‍ നമ്പ്യാരും സംസാരിച്ചു: പി.സി. ജോര്‍ജ്ജ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ശോഭനാ ജോര്‍ജ്ജ് എംഎല്‍എയും സൂര്യാ ടിവി ലേഖകന്‍ അനില്‍ നമ്പ്യാരും സംസാരിക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴി. പി.സി. ജോര്‍ജ്ജ് എംഎല്‍എയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ജൂണ്‍ 24ന് രാവിലെ ശോഭനാ ജോര്‍ജ്ജും അനില്‍ നമ്പ്യാരും തമ്മില്‍ സംസാരിക്കുന്നത് കണ്ടെന്നാണ് പി.സി. ജോര്‍ജ്ജ് എംഎല്‍എ മൊഴി നല്കിയത്. രാവിലെ 10.15 ഓടെ ഞാന്‍ നിയമസഭാ കാന്റീനിലെത്തി. പിറ്റേന്ന് ഇടതുമുന്നണി യോഗം ചേരാനിരുന്നതിനാല്‍ വിവരങ്ങള്‍ തിരക്കി അനില്‍ നമ്പ്യാരുള്‍പ്പെടെയുള്ള പത്രപ്രവര്‍ത്തകര്‍ എന്റെയടുക്കല്‍ വന്നു. പത്തു മിനിറ്റ് കഴിഞ്ഞപ്പോള്‍ ശോഭനാ ജോര്‍ജ്ജ് എംഎല്‍എയും കാന്റീനിലെത്തി. എന്നോടൊപ്പമുണ്ടായിരുന്ന അനിലിനെ ശോഭന തലയാട്ടി വിളിച്ചെന്നാണ് ഓര്‍മ്മ. അനിലും ശോഭനയും മാറിനിന്ന് സംസാരിക്കുന്നത് ഞാന്‍ കണ്ടു. - പി.സി. ജോര്‍ജ്ജ് പറയുന്നു.

ഇതിനിടെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ശോഭനാ ജോര്‍ജ്ജിന്റെ കാര്‍ ഡ്രൈവര്‍ സന്തോഷിനെ ചോദ്യം ചെയ്തു. ശോഭനയുടെ പിഎ അനിലിനെ രണ്ടാമതും ചോദ്യം ചെയ്തു. ജൂണ്‍ 20 മുതല്‍ 24 വരെ ശോഭനയുടെ ടൂര്‍ ഡയറിയിലെ കാര്യങ്ങളാണ് ഡ്രൈവറോട് ചോദിച്ചത്.

അനിലിനോട് നേരത്തെ ചോദിച്ച കാര്യങ്ങള്‍ തന്നെയാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞത്. പി.സി. ജോര്‍ജ്ജ് എംഎല്‍എയോടൊപ്പം അനില്‍ ഏഷ്യാനെറ്റില്‍ ഒരു ചര്‍ച്ചയില്‍ പങ്കെടുത്ത കാര്യവും ക്രൈംബ്രാഞ്ച് ചോദിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X