ഹര്‍ത്താലുകള്‍ പിന്‍വലിച്ചു
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷപാര്‍ട്ടികള്‍ പ്രഖ്യാപിച്ചിരുന്ന ഹര്‍ത്താലുകള്‍ പിന്‍വലിച്ചു. സപ്തംബര്‍ നാല് ബുധനാഴ്ച സര്‍ക്കാര്‍ വൈദ്യുതി നിരക്ക് വര്‍ധന അപ്പാടെ പിന്‍വലിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.
ബിജെപി ഹര്‍ത്താല്‍ സപ്തംബര്‍ ആറിനായിരുന്നു പ്രഖ്യാപിച്ചിരുന്നത്. ഇടതുമുന്നണി സപ്തംബര്‍ 17,18 തീയതികളിലായി 48 മണിക്കൂര്‍ നീണ്ട ഹര്‍ത്താലും പ്രഖ്യാപിച്ചിരുന്നു.
വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് ഇടതുമുന്നണിയുടെ 48 മണിക്കൂര്‍ ഹര്‍ത്താല്‍ പിന്‍വലിച്ചതായി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി അറിയിച്ചു. ബിജെപിയുടെ ഹര്‍ത്താലും പുതിയ സാഹചര്യത്തില്‍ പിന്‍വലിച്ചതായി സംസ്ഥാനപ്രസിഡന്റ് സി.കെ.പി. പത്മനാഭന്‍ അറിയിച്ചു.












Click it and Unblock the Notifications