Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുധനാഴ്ച രാവിലെയും അക്രമം

തിരുവനന്തപുരം: വൈദ്യുതി നിരക്ക് പിന്‍വലിച്ചുകൊണ്ടുള്ള തീരുമാനം വരുന്നതിനു മുമ്പ് സെപ്തംബര്‍ നാല് ബുധനാഴ്ച രാവിലെ കേരളത്തിലെങ്ങും കഴിഞ്ഞ രണ്ടു ദിവസത്തേപ്പോലെ വ്യാപകമായി അക്രമം നടന്നു.

പലസ്ഥലത്തും വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍ തല്ലി തകര്‍ത്തു. സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തി അക്രമം നടത്തിയ പല സമരക്കാരെയും പൊലീസ് ലാത്തി വീശി ഓടിച്ചു.

സെക്രട്ടേറിയറ്റിനു മുന്നിലെത്തി കല്ലേറ് നടത്തിയ എ ബി വി പി പ്രവര്‍ത്തകരെ പൊലീസ് ഓടിച്ചു.

കൊല്ലത്ത് കരുനാഗപ്പള്ളിയിലും ഇടുക്കി, കാസര്‍കോട് എന്നിവിടങ്ങളിലും തിരുവനന്തപുരം ജില്ലയുടെ പരിസരപ്രദേശങ്ങളിലും വൈദ്യുതി ഓഫീസിനു നേരെ ആക്രമണം ഉണ്ടായി.

കൊല്ലത്ത് സമരക്കാര്‍ തീവണ്ടിയ്ക്കു നേരെയും ആക്രമണം നടത്തി. കന്യാകുമാരി - ബാഗ്ലൂര്‍ തീവണ്ടിയുടെ എയര്‍ കണ്ടിഷണ്ട് കോച്ചിന്റെ കണ്ണാടി ചില്ലുകള്‍ സമരക്കാര്‍ എറിഞ്ഞു തകര്‍ത്തു. ചിന്നക്കടയില്‍ അക്രമം നടത്തിയ 26 ആര്‍ വൈ എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ് ചെയ്തു.

കേരളത്തിന്റെ പലഭാഗത്തും കെ എസ് ആര്‍ ടി സി ബസുകള്‍ എറിഞ്ഞു തകര്‍ത്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+