കേരളത്തില്‍ ഹോട്ടലുകള്‍ തുടങ്ങും: രത്തന്‍ ടാറ്റ
കൊച്ചി: കേരളത്തില്‍ ടാറ്റാ ഗ്രൂപ്പ് കൂടുതല്‍ ഹോട്ടലുകള്‍ തുറക്കുമെന്ന് ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ രത്തന്‍ ടാറ്റ പറഞ്ഞു. സപ്തംബര്‍ അഞ്ച് വ്യാഴാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഇപ്പോള്‍ തന്നെ ടാറ്റാഗ്രൂപ്പിന് ഹോട്ടലുകളും സ്പാകളുമായി അഞ്ചോളം സ്ഥാപനങ്ങളുണ്ട്. ഹോട്ടലുകളുടെ എണ്ണം കൂട്ടാനും അതിന് അനുയോജ്യമായ ഇടങ്ങള്‍ കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ഞങ്ങളിപ്പോള്‍.- രത്തന്‍ ടാറ്റ പറഞ്ഞു.
ഐടി മേഖലയില്‍ കേരളത്തില്‍ ടാറ്റയുടെ ഒരു സ്ഥാപനം ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇപ്പോള്‍ കേരളത്തില്‍ മുതല്‍മുടക്കാന്‍ അനുയോജ്യമായ അന്തരീക്ഷമാണ്. ഈ സ്ഥിതിവിശേഷം മുതലെടുത്ത് ടൂറിസം- ഐടി രംഗത്ത് മുതല്‍ മുടക്കാന്‍ ടാറ്റ തയ്യാറാണ്. - രത്തന്‍ ടാറ്റ അഭിപ്രായപ്പെട്ടു
ഡിസംബറില്‍ ടാറ്റാഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ഒഴിയുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications