മനീഷ വിധി ചോദ്യം ചെയ്ത് കോടതിയില്‍
മുംബൈ: ശശിലാല്‍ നായര്‍ സംവിധാനം ചെയ്ത ഏക് ഛോട്ടി സി ലൗ സ്റോറി എന്ന ഹിന്ദി സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നതിന് ഉണ്ടായിരുന്ന വിലക്ക് കോടതി നീക്കിയത് ചോദ്യം ചെയ്തുകൊണ്ട് നടി മനീഷാ കൊയ്രാള മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു.
തന്റെ നരംഗങ്ങള്‍ ഏക് ഛോട്ടി സി ലൗ സ്റോറി എന്ന ചിത്രത്തില്‍ പ്രദര്‍ശിപ്പിച്ചെന്ന് പറഞ്ഞ് നടി മനീഷാ കൊയ്രാള നല്‍കിയ കേസില്‍ ഒടുവില്‍ സംവിധായകന് അനുകൂലമായി വിധി വന്നിരുന്നു. ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നതില്‍ കുഴപ്പം ഇല്ലെന്നാണ് ചിത്രം കണ്ട ജഡ്ജി വിധിച്ചത്. ഈ വിധിയ്ക്കെതിരെയാണ് ഇപ്പോള്‍ മനീഷ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications