എഡിബി: ഉന്നതതല സമിതി രൂപീകരിച്ചു
തിരുവനന്തപുരം: എ ഡി ബി വായ്പയുമായി ബന്ധപ്പെട്ട് ഭരണപരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നതിന് മുഖ്യമന്ത്രി എ. കെ. ആന്റണി അധ്യക്ഷനായി ഉന്നതതല സമിതി രൂപീകരിച്ചു.
സപ്തംബര്‍ നാല് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയത്. മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. ആര്‍. ഗൗരിയമ്മ, എം. വി. രാഘവന്‍, ബാബു ദിവാകരന്‍, കെ. ബി. ഗണേഷ്കുമാര്‍, കെ. എം. മാണി, ടി. എം. ജേക്കബ്, സി. എഫ്. തോമസ്, കടവൂര്‍ ശിവദാസന്‍, ചെര്‍ക്കളം അബ്ദുള്ള എന്നിവരാണ് സമിതി അംഗങ്ങള്‍.
വിവിധ ഘടകകക്ഷി നേതാക്കളെയും പരിഷ്കാരങ്ങള്‍ നടപ്പിലാക്കേണ്ട വിവിധ വകുപ്പുകളുടെ മന്ത്രിമാരെയുമാണ് സമിതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.












Click it and Unblock the Notifications