Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരനെതിരെ ആന്റണി

തിരുവനന്തപുരം: കരുണാകരന്‍ തന്നെ വിമര്‍ശിക്കുന്നത് താന്‍ മുഖ്യമന്ത്രി കസേരയില്‍ ഇരിക്കുന്നതു കൊണ്ടാണെന്ന് എ. കെ. ആന്റണി. നാല് തവണ ഇരുന്ന കസേരയോട് പ്രത്യേകിച്ച് മമതയോ വിദ്വേഷമോ ഇല്ലെന്ന് കെ. കരുണാകരന്‍.

സപ്തംബര്‍ നാല് ബുധനാഴ്ച വൈദ്യുതി നിരക്ക് പിന്‍വലിക്കാനുള്ള മന്ത്രിസഭാ തീരുമാനം അറിയിച്ച വാര്‍ത്താ സമ്മേളനത്തിലാണ് ആന്റണി കരുണാകരനെതിരെ തിരിഞ്ഞത്.

കരുണാകരന്‍ എന്തെങ്കിലും ഈ സര്‍ക്കാരിനെ കുറിച്ച് നല്ലതു പറഞ്ഞിട്ടുണ്ടോ? പറയുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നുണ്ടോ?

കരുണാകരന്റെ ഉദ്ദേശ്യം എനിക്കറിയില്ല. ഞാന്‍ മുഖ്യമന്ത്രിയായതു കൊണ്ടല്ലേ അദ്ദേഹം എന്നെ വിമര്‍ശിക്കുന്നത്. ഞാനീ കസേര ഉപേക്ഷിച്ച് വീട്ടില്‍ പോയാല്‍ എന്നെ എതിര്‍ക്കുമോ? അപ്പോള്‍ ഈ കസേരയില്‍ ഇരിക്കുന്നതുകൊണ്ടാണ് എതിര്‍പ്പ്.

ആന്റണിയില്‍ നിന്ന് കുറെ കൂടി പക്വത ജനങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നുമാണ് ആന്റണിയുടെ പ്രസ്താവനയോട് കരുണാകരന്‍ പ്രതികരിച്ചത്.

മുഖ്യമന്ത്രിക്കസേരയോട് പ്രത്യേകിച്ച് യാതൊരു മമതയും വിദ്വേഷവുമില്ല. വിര്‍മശിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ അഭിനന്ദിക്കാന്‍ അവസരം തരാതിരുന്നാല്‍ എന്തു ചെയ്യും- ഇതായിരുന്നു കരുണാകരന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+