കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ കോഴ്സുകള്‍ക്ക് അനുമതി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: നാല് എഞ്ചിനീയറിംഗ് കോളജുകളില്‍ പുതിയ കോഴ്സുകള്‍ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

എം ജി യൂണിവേഴ്സിറ്റി സ്കൂള്‍ ഒഫ് എഞ്ചിനീയറിംഗില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ് കോഴ്സുകളില്‍ 60 വീതം സീറ്റുകള്‍ അനുവദിച്ചു.

കോഴിക്കോട് കെ എം സി ടിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സില്‍ 60 സീറ്റ് അനുവദിച്ചു. കൊച്ചി എസ് സി എം സ്കൂള്‍ ഒഫ് എഞ്ചിനീയറിംഗില്‍ 60 സീറ്റുകള്‍ വീതമുള്ള ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് കോഴ്സ് തുടങ്ങും.

കോട്ടയം മാര്‍ ഗ്രിഗോറിയാസ് കോളജ് ഒഫ് എഞ്ചിനീയറിംഗില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് കോഴ്സ് തുടങ്ങുന്നതിന് അനുമതി നല്‍കി. 60 സീറ്റാണുള്ളത്. കോതമംഗലം മാര്‍ അത്തനോഷ്യസ് കോളജില്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് സീറ്റുകള്‍ 90ല്‍ നിന്ന് 120 ആയി കൂട്ടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X