ലോഡ് ഷെഡിംഗ് ഏര്‍പ്പെടുത്തിയേക്കും
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോഡ് ഷെഡിംഗും പവര്‍കട്ടും ഒഴിവാക്കാനാവില്ല. വൈകാതെ തന്നെ വൈദ്യുതി ബോര്‍ഡ് ഇതുസംബന്ധിച്ച തീരുമാനം കൈകൊള്ളും.
ബോര്‍ഡിന്റെ പരിഷ്കരണത്തെ കുറിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സപ്തംബര്‍ നാല് വ്യാഴാഴ്ച രാവിലെ യോഗം ചേര്‍ന്നു. പരിഷ്കരണ നടപടികള്‍ യോഗം മന്ത്രിസഭയ്ക്ക് ശുപാര്‍ശ ചെയ്യുമെന്നാണ് അറിയുന്നത്.
താപവൈദ്യുതി വാങ്ങുന്ന സാഹചര്യത്തില്‍ ബോര്‍ഡിന്റെ സാമ്പത്തിക ബാധ്യത കൂടിവരികയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ കടുത്ത നടപടികളിലൂടെയേ ബോര്‍ഡിന് പ്രതിസന്ധി അതിജീവിക്കാനാവൂ.
ലോഡ് ഷെഡിംഗും പവര്‍കട്ടും ഏര്‍പ്പെടുത്തുന്നതിലൂടെ വലിയൊരു അളവ് വൈദ്യുതി ബോര്‍ഡിന് ലാഭിക്കാനാവും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുന്നതിന് മുമ്പുതന്നെ അപ്രഖ്യാപിത കറന്റ് കട്ട് ഉണ്ടാവുമെന്നാണ് അറിയുന്നത്. വിവിധ സ്ഥലങ്ങളില്‍ വിവിധ സമയത്തായിട്ടായിരിക്കും കട്ട് ഏര്‍പ്പെടുത്തുന്നത്.
പവര്‍കട്ട് ഏര്‍പ്പെടുത്തുന്നത് വ്യവസായ, ഐടി മേഖലകളെ സാരമായി ബാധിക്കുമെന്ന് വ്യവസായ വകുപ്പ് പറയുന്നുണ്ടെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ കട്ടേര്‍പ്പെടുത്താതിരിക്കാനാവില്ല എന്ന നിലപാടിലാണ് വൈദ്യുതി ബോര്‍ഡ്. വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിച്ചുവെന്ന പഴുതിലാണ് ബോര്‍ഡ് കറന്റ് കട്ട് ഏര്‍പ്പെടുത്തുന്നത്. ജനങ്ങള്‍ക്ക് അത് ബോധ്യമാവും എന്ന് ബോര്‍ഡ് അധികൃതര്‍ കരുതുന്നു.
ബോര്‍ഡിനെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ മറ്റ് മാര്‍ഗങ്ങളും ആരായുകയാണ് അധികൃതര്‍. നിരക്ക് വര്‍ധനയയെ കുറിച്ച് ബോര്‍ഡ് ഹൈക്കോടതിയില്‍ നല്‍കുന്ന സത്യവാങ്മൂലത്തില്‍ സ്വകാര്യ വ്യവസായികളുടെ കുടിശികയ്ക്കു മേലുള്ള സ്റേ ഉത്തരവ് നീക്കിക്കിട്ടണമെന്ന് അഭ്യര്‍ഥിക്കും.
താപവൈദ്യുതി വാങ്ങിയ വകയില്‍ എന്‍ ടി പി സിയ്ക്ക് ബോര്‍ഡ് 60 കോടി നല്‍കാനുണ്ട്. ഇത് ഉടന്‍ നല്‍കിയില്ലെങ്കില്‍ സംസ്ഥാനത്തിന്റെ പദ്ധതി വിഹിതം കുറക്കും. സാമ്പത്തിക പ്രതിസന്ധി കാരണം എന്‍ ടി പി സിയ്ക്ക് ഉടന്‍ പണം നല്‍കാന്‍ ബോര്‍ഡിന് കഴിയില്ല. ഇത് ബോര്‍ഡ് നേരിടുന്ന മറ്റൊരു പ്രശ്നമാണ്.












Click it and Unblock the Notifications