ആന്റണിയുടെ രക്ഷയ്ക്ക് രണ്ട് മന്ത്രിമാര്‍
തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധന പിന്‍വലിക്കേണ്ടിവന്നതുമൂലം ആന്റണിയ്ക്കുണ്ടായ കളങ്കം മാച്ചുകളയാന്‍ മന്ത്രിമാരായ കാര്‍ത്തികേയനും ശങ്കരനാരായണനും. യുഡിഎഫിലും കോണ്‍ഗ്രസിലുമുണ്ടായ വിള്ളല്‍ ആന്റണിയുടെ ശക്തിയെ ക്ഷയിപ്പിച്ചിട്ടില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു കാര്‍ത്തികേയനും ശങ്കരനാരായണനും.
ആന്റണി മികച്ച ഭരണതന്ത്രജ്ഞനാണെന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഭക്ഷ്യമന്ത്രി ജി. കാര്‍ത്തികേയന്‍ ആന്റണിയ്ക്കുള്ള പിന്തുണ പ്രഖ്യാപിച്ചത്. സപ്തംബര്‍ അഞ്ച് വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു കാര്‍ത്തികേയന്‍. വൈദ്യുതി നിരക്ക് വര്‍ധനവിന്റെ പേരില്‍ ആന്റണിയെ പിന്നില്‍ നിന്നും കുത്താന്‍ ശ്രമിച്ച മന്ത്രിസഭയിലെ സഹപ്രവര്‍ത്തകരെയും സ്വന്തം പാര്‍ട്ടിക്കാരെയും കാര്‍ത്തികേയന്‍ കഠിനഭാഷയില്‍ വിമര്‍ശിച്ചു. പ്രതിപക്ഷനേതാവ് വിഎസും സിപിഎം സംസ്ഥാനസെക്രട്ടറി പിണറായിയും ബിജെപി നേതാവ് സി.കെ. പത്മനാഭനും അണികളോട് അക്രമം അഴിച്ചുവിടാന്‍ ആഹ്വാനം ചെയ്യുകയായിരുന്നുവെന്നും കാര്‍ത്തികേയന്‍ പറഞ്ഞു.
കൊച്ചിയില്‍ വ്യാഴാഴ്ച വാര്‍ത്താലേഖകരോട് സംസാരിച്ച ധനമന്ത്രി ശങ്കരനാരായണനും ആന്റണിയെ അധിക്ഷേപിച്ചവരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചുകൊണ്ട് ആന്റണിയോടുള്ള കൂറ് പ്രഖ്യാപിച്ചു. ആന്റണിയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ അവരവരെത്തന്നെയാണ് ഒറ്റപ്പെടുത്തുന്നത്- ശങ്കരനാരായണന്‍ പറഞ്ഞു.












Click it and Unblock the Notifications