കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശോഭനാ ജോര്‍ജിനെ ചോദ്യം ചെയ്തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖ സംബന്ധിച്ച കേസില്‍ ശോഭനാ ജോര്‍ജ് എം എല്‍ എയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.

സപ്തംബര്‍ നാല് ബുധനാഴ്ച ഡി ഐ ജി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് ശോഭനാ ജോര്‍ജിനെ ചോദ്യം ചെയ്തത്. ചോദ്യം ചെയ്യലില്‍ സൂര്യാ ടി വി റിപ്പോര്‍ട്ടര്‍ അനില്‍ നമ്പ്യാര്‍ തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം ശോഭന നിഷേധിച്ചു.

രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത്. കുമാരപുരം പൂന്തി റോഡിലെ ശോഭനയുടെ വീട്ടില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ ഒന്നര മണിക്കൂറോളം നീണ്ടുനിന്നു.

രാവിലെ ഒമ്പതിന് എസ് പി നടരാജന്‍ ശോഭനയെ വിളിച്ച് അനുമതി വാങ്ങിയതിന് ശേഷമാണ് അന്വേഷണം സംഘം ശോഭനയുടെ വീട്ടിലെത്തിയത്.

ശോഭനാ ജോര്‍ജിനെ ചോദ്യം ചെയ്യുന്നതില്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസങ്ങളില്‍ തികഞ്ഞ ആശയക്കുഴപ്പത്തിലായിരുന്നു. ശോഭനയുടെ പി എയെയും അടുക്കളക്കാരനെയും ശോഭനയുമായി ബന്ധമുള്ള ചിലരെയും അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X