Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാംഗ്ലൂരില്‍ ആഭരണപ്രദര്‍ശനം

ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ സപ്തംബര്‍ 13 മുതല്‍ 17 വരെ ആഭരണപ്രദര്‍ശനം നടക്കും. കണ്ഠീരവ സ്റേഡിയത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 70 ആഭരണനിര്‍മ്മാതാക്കള്‍ പങ്കെടുക്കും.

ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുള്ള മികച്ച സ്വര്‍ണ്ണ-വജ്ര-രത്ന ആഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഏകദേശം 50 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും.

ജയ്പൂരിലെ പ്രശസ്തമായ മീനാകാരി, കുന്ദന്‍ എന്നീ ശൈലികളിലുള്ള ആഭരണങ്ങള്‍, കൈകൊണ്ട് നിര്‍മ്മിക്കുന്ന കൊല്‍ക്കത്തയിലെ ആഭരണങ്ങള്‍, ദക്ഷിണേന്ത്യയില്‍ നിന്നുള്ള തനത് ആഭരണങ്ങള്‍ എന്നിവ പ്രദര്‍ശനത്തിന്റെ ആകര്‍ഷണങ്ങളാണ്. മുഗള്‍ കാലഘട്ടത്തിലെ തേവ ആഭരണങ്ങള്‍ കാഴ്ചക്കാര്‍ക്ക് കൗതുകം പകരും. 23 കാരറ്റ് സ്വര്‍ണ്ണവും ചില്ലും ചേര്‍ത്ത് നിര്‍മ്മിക്കുന്നതാണ് തേവ. ദക്ഷിണ സമുദ്രത്തിലെ മുത്തുമണികളുടെ പ്രദര്‍ശനവും വില്പനയും ഉണ്ടായിരിക്കും.

വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ സഹകരണത്തോടെ എക്സ്പോ വേള്‍ഡാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+