ഏക് ഛോട്ടീസി ലൗവ് സ്റോറിയ്ക്ക് വീണ്ടും സ്റേ
മുംബൈ: മലയാളിയായ ശശിലാല്‍ നായര്‍ സംവിധാനം ചെയ്ത ഏക് ഛോട്ടീസി ലൗവ് സ്റോറി റിലീസ് ചെയ്യുന്നത് മുംബൈ ഹൈക്കോടതി വീണ്ടും സ്റേ ചെയ്തു.
ഏക് ഛോട്ടീസി ലൗവ് സ്റോറിയ്ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് സിംഗിള്‍ ബെഞ്ച് നീക്കം ചെയ്തതിനെ ചോദ്യം ചെയ്തുകൊണ്ട് നടി മനീഷ കൊയ്രാള ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണ് വീണ്ടും ചിത്രത്തിന്റെ റിലീസിംഗ് തടഞ്ഞത്. ഡിവിഷന്‍ ബെഞ്ചിന്റെ വിധി വരുംവരെയാണ് സ്റേ.
സപ്തംബര്‍ ആറ് വെള്ളിയാഴ്ച ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് വീണ്ടും സ്റേ ചെയ്തത്. ഒക്ടോബര്‍ അഞ്ചിന് ഡിവിഷന്‍ ബെഞ്ച് കേസിന്മേല്‍ വാദം കേള്‍ക്കും.
നേരത്തെ ചിത്രത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുന്ന തരത്തില്‍ അശ്ലീല രംഗങ്ങളുണ്ടെന്ന് ആരോപിച്ച് മനീഷ നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിക്കളഞ്ഞിരുന്നു. ചിത്രം കണ്ടതിന് ശേഷം അശ്ലീലമെന്നാരോപിക്കപ്പെട്ട രംഗങ്ങള്‍ ചിത്രത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് ജസ്റിസ് എഫ്. ഐ. റിബെല്ലോ വിധിക്കുകയായിരുന്നു. ഇതിനെതിരെയാണ് മനീഷ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
അതേ സമയം സ്റേ നീക്കികിട്ടാന്‍ സുപ്രിം കോടതിയെ സമീപിക്കുമെന്ന് ശശിലാല്‍ നായര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications