ഏക് ഛോട്ടീസി ലൗവ് സ്റോറിയ്ക്കെതിരെ ശിവസേന
മുംബൈ: ഏക് ഛോട്ടീസി ലവ് സ്റോറി എന്ന ഹിന്ദി സിനിമ പ്രദര്‍ശിപ്പിയ്ക്കുന്നത് ശിവസേന പ്രവര്‍ത്തകര്‍ തടഞ്ഞു. ചിത്രത്തിലെ നടി മനീഷാ കൊയ്രാള പ്രദര്‍ശനത്തിനെതിരെ ശിവസേനാ നേതാവ് ബാല്‍ താക്കറെയെക്കണ്ട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ ഫലമായാണ് തടയല്‍ എന്നാണ് കരുതുന്നത്.
തന്റെ അനുവാദമില്ലാതെ ചിത്രത്തില്‍ ന രംഗങ്ങള്‍ കാണിയ്ക്കുന്നതായാണ് മനീഷയുടെ പരാതി. എന്നാല്‍ ഡ്യൂപ്പിനെ വച്ച് 30 സെക്കന്റുള്ള ന രംഗം ഉള്‍പ്പെടുത്താന്‍ മനീഷ അനുവദിച്ചിരുന്നതായാണ് ചിത്രത്തിന്റെ മലയാളി സംവിധായകന്‍ ശശിലാല്‍ നായര്‍ പറയുന്നത്.
ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നതിനെതിരെ മനീഷ മുബൈ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആ കേസില്‍ വിധി മനീഷയ്ക്ക് എതിരായിരുന്നു. തുടര്‍ന്നാണ് മനീഷ താക്കറെയെ കണ്ട് പരാതിപ്പെട്ടത്. പിന്നീട് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍ കേസും നല്‍കി. ഈ കേസില്‍ ഒക്ടോബര്‍ അഞ്ചുവരെ ചിത്രം പ്രദര്‍ശിപ്പിയ്ക്കരുതെന്നായിരുന്നു മുംബൈ ഹൈക്കോടതിയുടെ ഡിവിഷന്‍ ബഞ്ച് വിധിച്ചത്. സെപ്തംബര്‍ ആറ് വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്യാനിരുന്നത്. 96 പ്രിന്റുകളും തീയറ്ററുകളിലേയ്ക്ക് അയച്ചിരുന്നു.
പ്രിന്റുകള്‍ ഇന്ത്യയ്ക്കുപുറത്തും അയച്ചിരുന്നു. അതുകൊണ്ട് ഓരോ തീയറ്ററിലും ചെന്ന് ചിത്രം പ്രദര്‍ശിപ്പിയ്ക്കരുതെന്ന് തനിയ്ക്ക് പറയാനാവില്ലെന്നായിരുന്നു ശശിലാല്‍ നായര്‍ പറഞ്ഞത്. ചിത്രം നേരത്തേ നിശ്ചയിച്ചതുപോലെ റിലീസ് ചെയ്യും എന്ന് ശശിലാല്‍ വ്യാഴാഴ്ച തന്നെ പറഞ്ഞിരുന്നു. വ്യാഴാഴ്ച രാത്രി മാദ്ധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശനം വച്ചിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകീട്ട് രണ്ട് പേര്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചിരിയ്ക്കുകയാണെന്ന് തിയറ്ററില്‍ വന്ന് അറിയിച്ചത്രെ. തുടര്‍ന്ന് പ്രദര്‍ശനം നടന്നില്ല.
മുംബൈ നഗരത്തിലെ ചില തിയറ്ററുകളില്‍ ശിവസേനക്കാര്‍ പ്രശ്നം ഉണ്ടാക്കിയെങ്കിലും മറ്റു തീയറ്ററുകളില്‍ പ്രദര്‍ശനം നടക്കുന്നുണ്ട്. എന്തായാലും വിവാദം ചിത്രം കാണാന്‍ എത്തുന്നവരുടെ എണ്ണം കൂടുമെന്നത് ഉറപ്പ്.
മനീഷയുടെ ഡ്യൂപ്പായി അഭിനയിച്ച ജസീക്ക ചോക്സിയും ശശിലാല്‍ നായര്‍ക്ക് എതിരെ കേസ് കൊടുത്തിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായം എഴുതൂ












Click it and Unblock the Notifications