ദൂതരായി നെടുമാരനെയും കൊളത്തൂര്‍ മണിയെയും അയക്കണം
ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മന്ത്രി നാഗപ്പയെ മോചിപ്പിക്കുന്നതിന് തമിഴ് ദേശീയ ഇയക്കം നേതാവ് പി. നെടുമാരനെയും കൊളത്തൂര്‍ മണിയെയും ദൂതരായി അയക്കണമെന്ന് വീരപ്പന്‍ അയച്ച രണ്ടാമത്തെ കാസറ്റില്‍ ആവശ്യപ്പെട്ടു.
തന്റെ ആരോഗ്യനില മെച്ചമാണെന്ന് നാഗപ്പ കാസറ്റില്‍ അറിയിച്ചു. വീരപ്പന്റെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നും നാഗപ്പ കാസറ്റില്‍ പറയുന്നു.
കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയെയാണ് കാസറ്റില്‍ അഭിസംബോധന ചെയ്യുന്നത്. ദൗത്യസേനയുടെ തിരച്ചില്‍ നിര്‍ത്തിവെക്കണമെന്ന് രണ്ടാമത്തെ കാസറ്റിലും വീരപ്പന്‍ ആവശ്യപ്പെടുന്നുണ്ട്.
കന്നട ചലച്ചിത്ര താരം രാജ്കുമാറിനെ വീരപ്പന്‍ റാഞ്ചിയപ്പോള്‍ ദൂതനായി പോയ നെടുമാരന്‍ ഇപ്പോള്‍ പോട്ട പ്രകാരം ജയിലിലാണ്. വേണ്ടിവന്നാല്‍ ദൂതനായി പോകാന്‍ താന്‍ തയ്യാറാണെന്ന് നെടുമാരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
വീരപ്പന് വേണ്ടി സ്ഫോടകവസ്തുക്കള്‍ കടത്തിയെന്ന കേസില്‍ ജയിലില്‍ കഴിയുകയാണ് കൊളത്തൂര്‍ മണി.












Click it and Unblock the Notifications