Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തരുത്: ഹസ്സന്‍

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിന്റെ പേരില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയെ ഒറ്റപ്പെടുത്താനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം ശരിയല്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി എം. എം. ഹസ്സന്‍ പറഞ്ഞു.

സപ്തംബര്‍ ആറ് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഹസ്സന്‍.

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം യു ഡി എഫ് ഒറ്റക്കെട്ടായെടുത്തതാണ്. തീരൂമാനത്തെ ഒന്നിച്ചുനിന്ന് ന്യായീകരിക്കുന്നതിന് പകരം മുഖ്യമന്ത്രി സ്വന്തമായെടുത്ത തീരുമാനമെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമം ശരിയല്ല.

യു ഡി എഫിലെ ചില ഘടകകക്ഷികളുടെ എതിര്‍പ്പ് മൂലമാണ് വൈദ്യുതി നിരക്ക് വര്‍ധനവ് പിന്‍വലിച്ചത്. പ്രതിപക്ഷ സമരം വര്‍ധനവ് പിന്‍വലിക്കാന്‍ കാരണമേയായിട്ടില്ല.

ജനങ്ങളുടെ എതിര്‍പ്പ് മൂലം സര്‍ക്കാര്‍ ഒരു തീരുമാനം പിന്‍വലിക്കുന്നത് സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ്. ഈ തീരുമാനത്തിലൂടെ ആന്റണി ഒരു മാതൃകയായി തീര്‍ന്നിരിക്കുകയാണ്.

വെയില്‍ കൊള്ളല്‍ സമരം നടത്തുന്ന സി പി എം പ്രവര്‍ത്തകരെ അറസ്റ് ചെയ്യാത്തത് ജനവികാരം അവര്‍ക്ക് നേരെ തിരിയാന്‍ വേണ്ടിയാണ്. തങ്ങളുടെ ഭരണകാലത്ത് വൈദ്യുതി നിരക്ക് 78 ശതമാനം ഉയര്‍ത്തിയ എല്‍ ഡി എഫിന് വൈദ്യുതി നിരക്ക് വര്‍ധനവിനെതിരെ സമരം ചെയ്യാന്‍ അവകാശമില്ല.

യു ഡി എഫ് ചര്‍ച്ച ചെയ്തതിന് ശേഷം വൈദ്യുതി മേഖലയിലെ ഇപ്പോഴത്തെ പ്രതിസന്ധി പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

വൈദ്യുതി ബോര്‍ഡിലെ പരിഷ്കരണ പ്രക്രിയയെ കുറിച്ചും ലോഡ് ഷെഡിംഗും പവര്‍കട്ടും ഏര്‍പ്പെടുത്തുന്നതും സംബന്ധിച്ചും മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് ഹസ്സന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+