Get Updates
Get notified of breaking news, exclusive insights, and must-see stories!

സി പി എം സമരം തുടരുന്നു

തിരുവനന്തപുരം: യു ഡി എഫ് സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സി പി എം നടത്തുന്ന ജയില്‍ നിറക്കല്‍ സമരം അഞ്ചാം ദിവസവും തുടര്‍ന്നു.

സമരത്തെ തുടര്‍ന്ന് കളക്ടറേറ്റുകളുടെയും താലൂക്ക് ഓഫീസുകളുടെയും പ്രവര്‍ത്തനം തടസപ്പെട്ടു. സംസ്ഥാനത്തെവിടെയും സമരക്കാരെ അറസ്റ് ചെയ്തിട്ടില്ല.

തിരുവനന്തപുരം കളക്ടറേറ്റ് ഉപരോധം പിരപ്പന്‍കോട് മുരളി എം എല്‍ എയും കോട്ടയം കളക്ടറേറ്റ് ഉപരോധം ജില്ലാ സെക്രട്ടറി പി. ജെ. തോമസും ഉദ്ഘാടനം ചെയ്തു.

എറണാകുളത്ത് കളയന്നൂര്‍ താലൂക്ക് ഓഫീസ് ഉപരോധം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിന് ശേഷം സി പി എം പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസിലേക്ക് ഇരച്ചുകയറിയത് സംഘര്‍ഷത്തിനിടയക്കായി. ആരെയും അറസ്റ് ചെയ്തിട്ടില്ല.

പാലക്കാട്ട് മുന്‍ മുഖ്യമന്ത്രി ഇ. കെ. നായനാരും കോഴിക്കോട്ട് തോമസ് ഐസക് എം എല്‍ എയും കാസര്‍കോട് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഇ. പി. ജയരാജനും കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്തു.

സപ്തംബര്‍ 12-ാം തീയതി സമരം അവസാനിക്കുമെന്ന് മുഖ്യമന്ത്രി കരുതേണ്ടതില്ലെന്നും സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ സമരപരമ്പരയ്ക്ക് തുടക്കം മാത്രമാണിതെന്നും കണ്ണൂര്‍ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+