Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില്‍ എലിപ്പനി വ്യാപിക്കുന്നു

കോഴിക്കോട്: എലിപ്പനി വ്യാപകമായി പടരുമ്പോള്‍ സംസ്ഥാന ആരോഗ്യവകുപ്പ് പകര്‍ച്ചവ്യാധി തടയുന്നതിന് വദഗ്ദ സഹായം തേടുന്നു.28 പേരാണ് എലിപ്പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം മരിച്ചത്. 58 പേര്‍ ഇവിടെ ഇപ്പോള്‍ ചികിത്സയിലാണ്. ഇവരില്‍ മിക്കവരുടെയും നില ഗുരുതരമാണ്.

കോഴിക്കോട്ട് കഴിഞ്ഞ ചില മാസങ്ങളില്‍ 140 പേര്‍ക്കാണ് എലിപ്പനി ബാധിച്ചത്. കഴിഞ്ഞ ആഗസ്തില്‍ മാത്രം എലിപ്പനി ബാധിച്ച് 31 പേരാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയത്.

എലിപ്പനി ബാധിച്ചവരില്‍ ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവരെക്കാള്‍ കൂടുതല്‍ നഗരത്തില്‍ താമസിക്കുന്നവരാണുള്ളത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ താമസിക്കുന്നവരാണ് എലിപ്പനി ബാധിച്ചവരില്‍ ഭൂരിഭാഗവും.

എലിപ്പനി പകരുന്നത് തടയുന്നതിന് ദേശീയ പകര്‍ച്ച വ്യാധി ഇന്‍സ്റിറ്റ്യൂട്ടുമായി അടുത്തു തന്നെ ബന്ധപ്പെടുമെന്നാണ് ആരോഗ്യമന്ത്രി പി. ശങ്കരന്‍ പറഞ്ഞത്. അഴുക്കുചാലുകളും ശുചീകരണ സംവിധാനങ്ങളും പര്യാപ്തമല്ലാതിടങ്ങളിലാണ് എലിപ്പനി കൂടുതലായും പകരുന്നതെന്ന് ശങ്കരന്‍ ചൂണ്ടിക്കാട്ടി.

മഴക്കാലം വരുന്നതോടെ എലിപ്പനി ബാധിക്കുന്നവരുടെ എണ്ണം ഓരോ വര്‍ഷം കഴിയുന്തോറും കൂടിവരികയാണ് കേരളത്തില്‍. എലിപ്പനി മൂലം മരിക്കുന്നവരുടെ എണ്ണവും കൂടിവരുന്നു. അഴുക്കുചാലുകള്‍ നിറഞ്ഞുകവിയുന്നതോടെ മാലിന്യങ്ങള്‍ പുറത്തേക്കെത്തുന്നത് പകര്‍ച്ചവ്യാധി പെട്ടെന്ന് ബാധിക്കാന്‍ കാരണമാവുന്നു.

1998ല്‍ എലിപ്പനി ബാധിച്ച 1010 പേരില്‍ 65 പേരാണ് മരിച്ചത്. 99ല്‍ എലിപ്പനി ബാധിച്ചവരുടെ എണ്ണം 2033 ആയി ഉയര്‍ന്നു. മരിച്ചവരുടെ എണ്ണം 93 ആയി. 2000ല്‍ മരണസംഖ്യ 45 ആയി കുറഞ്ഞെങ്കിലും അടുത്ത വര്‍ഷം കൂടി.

കോഴിക്കോട്, കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് എലിപ്പനി കൂടുതലായും ബാധിക്കുന്നത്. കോഴിക്കോട് 2001ല്‍ എലിപ്പനി ബാധിച്ചത് 364 പേര്‍ക്കാണ്. ഇവരില്‍ 43 പേര്‍ മരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+