വെള്ളയില്‍ പെണ്‍വാണിഭം: ഫാത്തിമ അറസ്റില്‍
കോഴിക്കോട്: വെള്ളയിലെ പതിനഞ്ചുകാരി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അറസ്റിലായ കാളിയത്തുപറമ്പ് ഫാത്തിമ (30)യെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 15 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
തന്റെ അയല്‍ക്കാരിയായ ഫാത്തിമയാണ് തന്നെ പലര്‍ക്കും കാഴ്ചവെച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് ഒളിവില്‍ പോയെ ഫാത്തിമയെ ബുധനാഴ്ച മാഹിയ്ക്കടുത്ത് കവിയൂരിലെ സഹോദരി ആമിനയുടെ വീട്ടില്‍ വെച്ചാണ് അറസ്റ് ചെയ്തത്.
ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റന്റ ്കമ്മിഷണര്‍ ടി. രാമരാജന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഫാത്തിമയെ അറസ്റ് ചെയ്തത്. വനിതാ പൊലീസ് സ്റേഷനില്‍ വെച്ച് ചോദ്യം ചെയ്തപ്പോള്‍ പെണ്‍വാണിഭവുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് ഫാത്തിമ പറഞ്ഞു. തുടര്‍ന്ന് ജുവനൈല്‍ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അടുത്തേക്ക് ഫാത്തിമയെ കൊണ്ടുപോയി. പെണ്‍കുട്ടി ഫാത്തിമയെ തിരിച്ചറിഞ്ഞു.
ഫാത്തിമ സമര്‍പ്പിച്ച ജാമ്യാപേക്ഷ സപ്തംബര്‍ ഏഴ് ശനിയാഴ്ച കോടതി പരിഗണിക്കും.
കൂടുതല്‍ അറസ്റുകള്‍ അടുത്ത ദിവസങ്ങളിലുണ്ടാവുമെന്ന് അസിസ്റന്റ് കമ്മിഷണര്‍ രാമരാജന്‍ പറഞ്ഞു.












Click it and Unblock the Notifications