Get Updates
Get notified of breaking news, exclusive insights, and must-see stories!

ശോഭനയുടെ മൊഴി ഒപ്പിട്ടുവാങ്ങി

തിരുവനന്തപുരം: മന്ത്രി കെ. വി. തോമസിനെതിരായ വ്യാജരേഖാ കേസുമായി ബന്ധപ്പെട്ട് ശോഭനാ ജോര്‍ജ് എം എല്‍ എ നല്‍കിയ മൊഴി രേഖപ്പെടുത്തി ശോഭനയെ കൊണ്ട് ഒപ്പിട്ടുവാങ്ങി.

സപ്തംബര്‍ നാല് ബുധനാഴ്ചയാണ് ശോഭനയെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തത്. റെക്കോഡ് ചെയ്ത മൊഴി രേഖപ്പെടുത്തിയ പേപ്പറുമായി ഡി വൈ എസ് പി ഫിലിപ് വ്യാഴാഴ്ച ശോഭനയുടെ വീട്ടിലെത്തി.

എല്ലാ കഴിഞ്ഞോ എന്ന ശോഭനയുടെ ചോദ്യത്തിന് തനിക്കറിയില്ല എന്നായിരുന്നു ഡി വൈ എസ് പി ഫിലിപ്പിന്റെ മറുപടി. അടുത്ത നടപടിയെന്താണെന്ന് ശോഭന ചോദിച്ചപ്പോള്‍ കിട്ടിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടിയെ കുറിച്ച് വിലയിരുത്തലുണ്ടാവുമെന്ന് ഫിലിപ്പ് പറഞ്ഞു.

ശോഭനയ്ക്ക് വേണമെങ്കില്‍ ചെങ്ങന്നൂരില്‍ പോകാമെന്ന് ഫിലിപ്പ് പറഞ്ഞു. താന്‍ നിരപരാധിയാണെന്ന് തെളിഞ്ഞതിന് ശേഷമേ മണ്ഡലത്തിലേക്ക് പോകുന്നുള്ളൂവെന്നാണ് ശോഭന അപ്പോള്‍ പറഞ്ഞത്. ചെങ്ങന്നൂരില്‍ താനുമായി ബന്ധമുള്ളവരെയെല്ലാം പൊലീസ് പീഡിപ്പിക്കുകയാണെന്ന് ശോഭന ആരോപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+