അച്യുതാനന്ദനെതിരെ കോടതിയലക്ഷ്യ കേസ്
കൊച്ചി: മൂന്നാറില്‍ ടാറ്റാ തേയില കമ്പനി ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഭൂമി നല്‍കിയെന്ന് പ്രസ്താവന നടത്തിയ പ്രതിപക്ഷ വി. എസ്. അച്യുതാനന്ദനെതിരെ ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ കേസ് ഫയല്‍ ചെയ്തു.
അഡ്വ. തര്യന്‍ ജോസഫാണ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ക്രിമിനല്‍ കോടതിയലക്ഷ്യ കുറ്റത്തിന് വി. എസ്. അച്യുതാനന്ദനെതിരെയും വാര്‍ത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പ്രിന്റര്‍ ആന്റ് പബ്ലിഷര്‍ പി. കരുണാകരനെതിരെയുമാണ് കേസ് നല്‍കിയിരിക്കുന്നത്.
മൂന്നാറില്‍ ടാറ്റാ ടീ കമ്പനി വന്‍തോതില്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയതായും ഇതിന് കൂട്ടുനില്‍ക്കാന്‍ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് ഭൂമി നല്‍കിയതായും ആഗസ്ത് നാലിന് മൂന്നാര്‍ റസ്റ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അച്യുതാനന്ദന്‍ ആരോപിച്ചിരുന്നു.
ജുഡീഷ്യറിക്കെതിരായ കടന്നാക്രമണമാണ് ഇതെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യത്തിന് കേസ് നല്‍കിയിരിക്കുന്നത്.












Click it and Unblock the Notifications