Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിലേക്ക് സ്പിരിറ്റൊഴുകി : വിഎസ്

കൊച്ചി: വൈദ്യുതിനിരക്ക ്വര്‍ധനയ്ക്കെതിരായ സമരത്തിന്റെ മറവില്‍ കേരളത്തിലേക്ക് 18.2 കോടിയുടെ അനധികൃതസ്പിരിറ്റ് അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ഒഴുകിയതായി വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു. യുഡിഎഫിനും ബിജെപിയ്ക്കും ആര്‍എസ്എസിനും ഈ അനധികൃതമദ്യക്കടത്തുമായി ബന്ധമുണ്ടെന്നും വിഎസ് പറഞ്ഞു.

സപ്തംബര്‍ ആറ് വെള്ളിയാഴ്ച വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. പാലക്കാട്ടെ ഒരു ചെക്പോസ്റ് വഴിയാണ് സ്പിരിറ്റ് കേരളത്തിലെത്തിയത്. - വിഎസ് പറഞ്ഞു.

ഓണത്തിന് മുന്നോടിയായി കേരളത്തിലേക്ക് കര്‍ണ്ണാടകത്തില്‍ നിന്ന് നിര്‍ബാധം സ്പിരിറ്റും സെക്കന്റ്സും ഒഴുകിയിരുന്നു. ഇക്കാര്യം എക്സൈസ് മന്ത്രി തന്നെ അംഗീകരിച്ചിട്ടുള്ളതാണ്. ഈ സ്ഥിതിവിശേഷം മാറിയില്ലെങ്കില്‍ കേരളത്തില്‍ അധികം വൈകാതെ ഒരു മദ്യദുരന്തമുണ്ടാകും. - വിഎസ് അഭിപ്രായപ്പെട്ടു.

എക്സൈസുകാരും പൊലീസുകാരും ജാഗരൂകരായിരിക്കേണ്ടതുണ്ട്. ആഗസ്ത് രണ്ടിന് ആരംഭിച്ച ജയില്‍ നിറയ്ക്കല്‍ സമരം അഞ്ചു ദിവസം കൂടി തുടരും. സംസ്ഥാനത്തിന്റെ താല്പര്യങ്ങള്‍ എഡിബിയ്ക്ക് അടിയറവയ്ക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നതുവരെ പാര്‍ട്ടി പ്രക്ഷോഭം തുടരുമെന്ന് വിഎസ് പറഞ്ഞു.

വൈദ്യുതി നിരക്ക് വര്‍ധനയ്ക്കെതിരായ സമരം പൊലീസിന്റെ അതിക്രമം മൂലമാണ് പലയിടത്തും അക്രമാസക്തമായത്. പൊലീസ് ഭീകരത തുടര്‍ന്നാല്‍ സമരം ഇനിയും അക്രമാസക്തമാകും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭൂമികൈയേറ്റം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടിയെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+