വീരപ്പന്റെ രണ്ടാമത്തെ കാസറ്റ് വ്യാജം?
ബാംഗ്ലൂര്‍: വീരപ്പന്‍ അയച്ചെന്ന് പറയുന്ന രണ്ടാമത്തെ കാസറ്റ് വ്യാജമാണോയെന്ന് സംശയിക്കുന്നു. വ്യാജമാണോ എന്ന് പരിശോധിക്കാന്‍ കാസറ്റ് ഫോറന്‍സിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്.
വീരപ്പന്‍ അയച്ചതെന്ന് പറയുന്ന രണ്ട് കാസറ്റുകളാണ് ഇപ്പോള്‍ വന്നത്. ഒന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയ്ക്കും മറ്റേത് നാഗപ്പയുടെ ഭാര്യ പരിമളയ്ക്കുമാണ് അയച്ചത്.
നെടുമാരനെയും കുളത്തൂര്‍ മണിയെയും ദൂതരായി അയക്കണമെന്നാണ് കാസറ്റില്‍ പറയുന്നത്. ഇപ്പോള്‍ അയച്ച കാസറ്റില്‍ വീരപ്പന്‍ തമിഴ് സംസാരിക്കുന്നത് ഭാഷ വലിയ പിടിപാടില്ലാത്തതു പോലെയാണെത്ര.
ബാംഗ്ലൂരില്‍ നിന്നാണ് തപാല്‍ മാര്‍ഗം കാസറ്റ് അയച്ചിരിക്കുന്നത്. നാല് സ്റാമ്പൊട്ടിച്ച് അയച്ചിരിക്കുന്ന തപാല്‍ ആരെങ്കിലും കളിപ്പിക്കാന്‍ വേണ്ടി അയച്ചതാണോ എന്നാണ് പൊലീസിന്റെ സംശയം.
അതേ സമയം വീരപ്പനോ കൂട്ടാളികള്‍ക്കോ കാട്ടില്‍ നിന്ന് പുറത്തുവരാന്‍ കഴിയാത്ത വിധം കാട് വളഞ്ഞിരിക്കുകയാണെന്ന് ദൗത്യസേന അവകാശപ്പെടുന്നത്. ഈ സന്ദര്‍ഭത്തില്‍ വീരപ്പന്‍ എങ്ങനെ കാസറ്റ് പുറത്തെത്തിച്ചുവെന്ന് ദൗത്യസേന അത്ഭുതപ്പെടുന്നു.












Click it and Unblock the Notifications