വീരപ്പന്റെ ഒളിത്താവളം കണ്ടെത്തി
ബാംഗ്ലൂര്‍: വീരപ്പന്റെ ഒളിത്താവളം കര്‍ണ്ണാടകയിലെ പ്രത്യേക ദൗത്യസേനാംഗങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ഒന്നോ രണ്ടോ മണിക്കൂറുകള്‍ക്കുള്ളില്‍ വീരപ്പനെ പിടികൂടാന്‍ കഴിഞ്ഞേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഇതിനിടെ വീരപ്പന് നാഗപ്പയെ ഉപേക്ഷിച്ച് ഉള്‍ക്കാടുകളിലേക്ക് ഓടിപ്പോയെന്നും റിപ്പോര്‍ട്ടുണ്ട്. തമിഴ്നാട്ടിലെ സണ്‍ ടിവി, രാജ് ടിവി എന്നീ ചാനലുകളാണ് നാഗപ്പ വീരപ്പന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്തത്. ഹെലികോപ്റ്ററില്‍ തെരച്ചില്‍ നടത്തിയ സംഘം ഒളിത്താവളം കണ്ടെത്തിയപ്പോള്‍ വീരപ്പന് താവളം മാറാതെ വഴിയില്ലാതെവന്നു. എന്നാല്‍ നാഗപ്പയേയും കൊണ്ട് അതിവേഗം താവളം മാറാന്‍ കഴിയാതെ വന്നതുകൊണ്ടാണത്രെ അദ്ദേഹത്തെ ഉപേക്ഷിച്ച് പോയത്.
കര്‍ണ്ണാടകയിലെ ദിന്നഹള്ളി കാടുകളിലാണ് വീരപ്പനും സംഘാംഗങ്ങളും ഒളിച്ചിരിക്കുന്നതെന്ന് കരുതുന്നു. കര്‍ണ്ണാടക പ്രത്യക ദൗത്യസേനയിലെ ഇന്റലിജന്‍സ് വിഭാഗമാണ് വീരപ്പനെ ദിന്നഹള്ളി കാടുകളില്‍ കണ്ടതായി അറിയിച്ചത്. ഉടനെ കര്‍ണ്ണാടക ഡിജിപി വി.വി. ഭാസ്കറിന്റെ നേതൃത്വത്തില്‍ 1000 ഓളം ദൗത്യസേനാംഗങ്ങളാണ് കാടുവളഞ്ഞിരിക്കുന്നത്. ദിനഹള്ളി, മീനയം, നെല്ലൂര്‍ എന്നീ കാടുകള്‍ ദൗത്യസേനാംഗങ്ങള്‍ വളഞ്ഞിരിക്കുകയാണ്.
ദില്ലയില്‍ നിന്ന് സപ്തംബര്‍ ഏഴ് ശനിയാഴ്ച രാവിലെ വിമാനമാര്‍ഗ്ഗം എത്തിയ 150 ഓളം ദേശീയ സുരക്ഷാഗാര്‍ഡുകളും (എന്‍എസ്ജി) ദൗത്യസേനയോടൊപ്പം തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ദിന്നഹള്ളി കാടുകളില്‍ വീരപ്പന് ഒളിച്ചിരിക്കുന്നതായ വാര്‍ത്ത കിട്ടിയതിനെ തുടര്‍ന്നാണ് തമിഴ്നാട്-കര്‍ണ്ണാടക സംയുക്ത ദൗത്യസേന കാട് വളഞ്ഞിരിക്കുന്നത്. സേനാംഗങ്ങള്‍ വീരപ്പന്റെ അടുത്തെത്തിയിരിക്കുന്നതായി പറയുന്നു.
വീരപ്പനെതിരായ വേട്ട നിര്‍ത്തിയില്ലെങ്കില്‍ നാഗപ്പയുടെ കഴുത്തുവെട്ടുമെന്ന ഭീഷണിയുള്ളതിനാല്‍ നാഗപ്പയുടെ കുടുംബാംഗങ്ങള്‍ ആശങ്കയിലാണ്. പക്ഷെ നാഗപ്പയ്ക്ക് പരിക്കില്ലാതെ വീരപ്പനെ പിടികൂടുക എന്നതാണ് ദൗത്യസേനയുടെ ലക്ഷ്യം.
ദൗത്യസേനയുടെ പ്രത്യേകനിര്‍ദേശപ്രകാരം രണ്ട് ആംബുലന്‍സുകളും ഡോക്ടര്‍മാര്‍,നഴ്സുമാര്‍ എന്നിവരെ കര്‍ണ്ണാടകസര്‍ക്കാര്‍ ദിന്നഹള്ളിക്കാടുകള്ക്കടുത്തുള്ള രമപുര പൊലീസ് സ്റേഷന് അതിര്‍ത്തിയിലേക്ക് അയച്ചിരിക്കുകയാണ്.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications