രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ബസ് സര്‍വീസ്
കണ്ണൂര്‍: തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് കോയമ്പത്തൂരില്‍ നിന്ന് ബസ് സര്‍വീസ് നടത്തും.
തമിഴ്നാട്ടില്‍ നിന്ന് രാജരാജേശ്വര ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് കോയമ്പത്തൂരില്‍ നിന്ന് ബസ് സര്‍വീസ് തുടങ്ങാന്‍ തമിഴ്നാട് ഗതാഗത വകുപ്പ് തീരുമാനിച്ചത്.
എല്ലാ ദിവസവും കോയമ്പത്തൂരില്‍ നിന്ന് ബസ് സര്‍വീസുണ്ടാവും. സേലം, ഈറോഡ്, കോയമ്പത്തൂര്‍ ഭാഗങ്ങളില്‍ നിന്നാണ് കൂടുതല്‍ തീര്‍ഥാടകരെത്തുന്നത് എന്നതിനാലാണ് കോയമ്പത്തൂരില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.
തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ മേയപ്പന്‍ ഈയിടെ ക്ഷേത്രം സന്ദര്‍ശിച്ച് ബസ് സര്‍വീസ് തുടങ്ങുന്നതു സംബന്ധിച്ച് ക്ഷേത്ര അധികൃതരുമായി ചര്‍ച്ച നടത്തിയിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി ജയലളിത തമിഴ്നാട്ടില്‍ എ ഐ എ ഡി എം കെ അധികാരത്തിലെത്തിയതിന് ശേഷവും നിയമതടസങ്ങള്‍ മറികടന്ന് വീണ്ടും മുഖ്യമന്ത്രിയായി സ്ഥാനമേറ്റതിന് ശേഷവും ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്തിയിരുന്നു. കന്നട നടന്‍ രാജ്കുമാറിനെ വീരപ്പന്‍ മോചിപ്പിച്ചതിനെ തുടര്‍ന്ന് കര്‍ണാടക മുഖ്യമന്ത്രി എസ്. എം. കൃഷ്ണയും ക്ഷേത്രത്തില്‍ പ്രാര്‍ഥന നടത്താനെത്തിയിരുന്നു.












Click it and Unblock the Notifications