പാവപ്പെട്ടവന് പ്രൊഫഷണല്‍ കോഴ്സ് അന്യം
കൊച്ചി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വളരെ ചുരുങ്ങിയ ഒരു വിഭാഗം മാത്രമാണ് പ്രൊഫണല്‍ കോളജുകളിലെത്തുന്നതെന്ന് കൊച്ചിയിലെ ഒരു ഗ്രൂപ്പ് നടത്തിയ പഠനം വ്യക്തമാക്കുന്നു.
വളരെ കുറച്ചു പേര്‍ മാത്രമാണ് പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിക്കാനായെത്തുന്നത് എന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. മാസത്തില്‍ 5800 രൂപയില്‍ താഴെ വരുമാനമുള്ളവരെയാണ് പാവപ്പെട്ടവരുടെ വിഭാഗത്തില്‍ പഠനം നടത്തിയവര്‍ പെടുത്തിയത്. എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോഴ്സുകള്‍ മാത്രമല്ല എം സി എ, എം ബി എ പോലുള്ള കോഴ്സുകളും പഠിക്കുന്നവരില്‍ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്ന് വരുന്ന വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ.
പ്രൊഫണല്‍ കോഴ്സുകളുടെ ഫീസ് കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ കുത്തനെ കൂടിയതാണ് സാധാരണക്കാര്‍ക്ക് ഇത്തരം കോഴ്സ് സ്വപ്നം മാത്രമാക്കി തീര്‍ത്തത്. സര്‍ക്കാര്‍ പ്രൊഫണല്‍ കോളജുകളില്‍ പോലും ഫീസ് കൂടി. ലാബ് ഫീസ്, പാഠപുസ്തക ഇനങ്ങളില്‍ വലിയ തുകയാണ് ഒരു വിദ്യാര്‍ഥി ചെലവഴിക്കേണ്ടത്.
പ്രൊഫണല്‍ കോളജുകളിലെത്തുന്ന ബുദ്ധിമതികളായ ചുരുക്കം പേര്‍ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് പഠിക്കുന്നത്. കഴിവും ലക്ഷ്യബോധവുമുള്ളതുകൊണ്ട് മാത്രമാണ് ഏറെ വിഷമതകള്‍ സഹിച്ചും ഇവര്‍ പഠനം പൂര്‍ത്തിയാക്കുന്നത്.












Click it and Unblock the Notifications