കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതിഉപയോഗം കുറയ്ക്കൂ: മന്ത്രി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാന്‍ വൈദ്യുതി മന്ത്രി കടവൂര്‍ ശിവദാസന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സപ്തംബര്‍ ഏഴ് ശനിയാഴ്ച വാര്‍ത്താക്കുറിപ്പിലാണ് മന്ത്രിയുടെ ഈ അഭ്യര്‍ത്ഥന.

മഴ കുറഞ്ഞതിനാല്‍ ജലവൈദ്യുതി ഉല്പാദനം കുറഞ്ഞിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വില കുറഞ്ഞ ജലവൈദ്യുതി വളരെ ശ്രദ്ധിച്ച് ഉപയോഗിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. - മന്ത്രി പ്രസ്താവനയില്‍ പറയുന്നു.

വില കൂടിയ താപവൈദ്യുതി വാങ്ങാന്‍ ഇപ്പോഴത്തെ നിലയില്‍ കേരളത്തിന് കഴിയില്ല. വില കൂടിയ താപവൈദ്യുതി വാങ്ങുന്നതിലേക്ക് കാര്യങ്ങള്‍ എത്തിക്കാതെ ഉപഭോഗം കുറച്ച് ജലവൈദ്യുതി പരമാവധി ലാഭിക്കാനും മന്ത്രി അഭ്യര്‍ത്ഥിച്ചു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X