Get Updates
Get notified of breaking news, exclusive insights, and must-see stories!

അപ്രഖ്യാപിത പവര്‍കട്ടിന് നീക്കം

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കേരളത്തില്‍ അപ്രഖ്യാപിത പവര്‍കട്ടും ലോഡ്ഷെഡ്ഡിംഗും ഏര്‍പ്പെടുത്തിയേക്കും. വൈദ്യുതി പ്രതിസന്ധിപരിഹരിക്കുന്നതിനായി ചേര്‍ന്ന വൈദ്യുതിബോര്‍ഡിന്റെ ഉന്നതതലസമിതിയാണ് ഈ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.

ഇപ്പോള്‍ കേരളത്തിന് ഒരു ദിവസം 1.6 കോടി യൂണിറ്റ് വൈദ്യുതി പ്രതിദിനം ആവശ്യമുണ്ട്. പക്ഷെ പ്രതിദിനം 1.06 കോടി യൂണിറ്റ് വീതം വൈദ്യുതി 267 ദിവസത്തേക്ക് കൂടി ഉപയോഗിക്കാനുള്ള വെള്ളമേ ഇപ്പോള്‍ ജലസംഭരണികളിലുള്ളൂ. വിലകൂടിയ താപവൈദ്യുതി ഉപയോഗിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ അപ്രഖ്യാപിത പവര്‍കട്ട് ഏര്‍പ്പെടുത്തി ജലവൈദ്യുതി ഉപഭോഗം കുറയ്ക്കാനാണ് വൈദ്യുതി ബോര്‍ഡ് സര്‍ക്കാരിനോട് ഉപദേശിക്കുന്നത്.

വൈദ്യുതി ബോര്‍ഡിന് കിട്ടാനുള്ള കുടിശ്ശിക പിരിച്ചെടുക്കാനുളള ഊര്‍ജ്ജിത ശ്രമം സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി ചെറുകിട, വന്‍കിട വ്യവസായയൂണിറ്റുകളില്‍ നിന്നുള്ള കുടിശ്ശിക പിരിച്ചുതുടങ്ങി. ഇവിടങ്ങളില്‍ നിന്ന് മാത്രമായി 600 കോടി രൂപ പിരിച്ചുകിട്ടാനുണ്ട്. സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുള്ള കുടിശ്ശിക പിരിച്ചെടുക്കാനും നടപടി തുടങ്ങിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+